'ഇനിമേൽ താൻ ആരംഭം'; എങ്ങും 'വാലിബൻ' തരം​ഗം, റെക്കോർഡിട്ട് ഫസ്റ്റ് ലുക്ക്

Published : Apr 14, 2023, 07:37 PM IST
'ഇനിമേൽ താൻ ആരംഭം'; എങ്ങും 'വാലിബൻ' തരം​ഗം, റെക്കോർഡിട്ട് ഫസ്റ്റ് ലുക്ക്

Synopsis

എന്തായാലും പ്രേക്ഷകരിൽ വാനോളം പ്രതീക്ഷ ഏറ്റിയിരിക്കുകയാണ് ഫസ്റ്റ് ലുക്ക്.

പുതുനിര സംവിധായകരില്‍, പറയുന്ന വിഷയങ്ങള്‍ കൊണ്ടും ആഖ്യാനശൈലി കൊണ്ടും തന്‍റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് മലൈക്കോട്ടൈ വാലിബനെ നിലവില്‍  മലയാളത്തില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രമാക്കി മാറ്റിയത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ലിജോ- മോഹൻലാൽ കൂട്ടുകെട്ടിൽ സിനിമ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചെറിയ അപ്ഡേഷനുകൾ പോലും അവർ ആഘോഷമാക്കി. രണ്ട് ദിവസം മുമ്പെത്തിയ ഫസ്റ്റ് ലുക്ക് അപ്ഡേഷനും മോഹൻലാൽ ആരാധകർ ഏറ്റെടുത്തു. പിന്നീട് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഒടുവിൽ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തി കഴിഞ്ഞു. 

യോദ്ധാവിന്‍റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന ലുക്കാണ് പോസ്റ്ററിലെ മോഹൻലാലിന്. അഭ്യൂഹങ്ങൾ പോലെ ഒരു ഗുസ്തക്കാരൻ \ യോദ്ധാവിനെയോക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എത്തിയ ഫസ്റ്റ് ലുക്ക് മിനിറ്റുകൾക്ക് ഉള്ളിൽ പ്രേക്ഷകർ ആഘോഷമാക്കി. സോഷ്യൽ മീഡിയ വാളുകളിൽ നീട്ടി വളർത്തിയ ചെമ്പൻ താടിയുമായെത്തിയ മോഹൻലാലിന്റെ ലുക്ക് നിറ‍ഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റി ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും വാലിബൻ സ്വന്തമാക്കി. 

"മലൈക്കോട്ടൈ  വാലിബൻ....എൽജെപിയുടെ സിനിമാ വിസ്മയം. സിനിമ പ്രഖ്യാപിച്ച അന്നുമുതൽ തുടങ്ങിയ കാത്തിരിപ്പ്..ലിജോ ജോസ് പെല്ലിശേരിക്കൊപ്പം  മോഹൻലാലും ഒന്നിക്കുന്നു എന്നതിനപ്പുറം..അതൊരു കാലഘട്ടത്തിലെ ആക്ഷൻ ഡ്രാമ ചിത്രവും..അതിൽ മോഹൻലാൽ ഒരു ഗുസ്തിക്കാരനും ആണെന്നുള്ള എല്ലാ റൂമറുകളും ശരി വയ്ക്കുന്ന ഫസ്റ്റ്  ലുക്ക്‌..മലയാള സിനിമയിൽ ഇതൊരു സംഭവം തന്നെ ആയിരിക്കും..ഒരു പാൻ ഇന്ത്യൻ ലെവൽ ഐറ്റം ലോഡിങ്", എന്നാണ് ഒരു ആരാധകന്റെ കമന്റ്. 

"മലയാളത്തിന്റെ' മോഹൻലാൽ അവതരിക്കുന്നു, ഗംഭീരമായ ഫസ്റ്റ് ലുക്ക്, ഈ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷ ഉണ്ടു, പൊളി ഐറ്റം ലാലേട്ടാ, കട്ട വെയ്റ്റിംഗ്, തിരിച്ചുവരവ് ആശംസിക്കുന്നു...മോഹൻലാൽ എന്ന നടന്റെ തിരിച്ചു വരവുകൾ എപ്പോഴും മലയാള സിനിമാലോകം ആഘോഷിച്ചിട്ടേ ഉള്ളു..പക്ഷെ ആ തിരിച്ചു വരവിലും തകർക്കാൻ ഉള്ളത് തന്റെ തന്നെ റെക്കോർഡുകൾ എന്നതാണ് ഈ മനുഷ്യനെ ഒന്നാമൻ ആക്കി നിർത്തുന്നത്. അപ്പൊ പറഞ്ഞു വരുന്നത് എല്ലാവരും ഒരുങ്ങി ഇരുന്നോ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. എന്തായാലും പ്രേക്ഷകരിൽ വാനോളം പ്രതീക്ഷ ഏറ്റിയിരിക്കുകയാണ് ഫസ്റ്റ് ലുക്ക് എന്ന് നിസംശയം പറയാം. 

'അവരുടെ തറവാട്ട് സ്വത്താണെന്ന ചില സാറന്മാരുടെ വിചാരം'; സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റ് വൈറൽ

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്