'വാലിബന്‍' പൊടിപൊടിക്കും; തകര്‍പ്പന്‍ പ്രകടനത്തിന് മോഹന്‍ലാല്‍, ഓവർസീസിൽ മികച്ച സ്‌ക്രീന്‍ കൗണ്ട്

Published : Jan 14, 2024, 10:24 PM ISTUpdated : Jan 14, 2024, 10:27 PM IST
'വാലിബന്‍' പൊടിപൊടിക്കും; തകര്‍പ്പന്‍ പ്രകടനത്തിന് മോഹന്‍ലാല്‍, ഓവർസീസിൽ മികച്ച സ്‌ക്രീന്‍ കൗണ്ട്

Synopsis

മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്.

സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം ജനുവരി 25ന് തിയറ്ററില്‍ എത്തും. ഈ അവസരത്തില്‍ ചിത്രത്തിന്‍റെ ഓവര്‍സീസ് റിലീസ് വിവരങ്ങളാണ് പുറത്തുവരുന്നത്. 

റിലീസാകുന്ന ആദ്യവാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും വാലിബന് മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. കാരണം വലിയ സിനിമകളൊന്നും തന്നെ ആ വാരം റിലീസ് ചെയ്യാനില്ല. കേരളത്തില്‍ മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്. അവയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 

മോഹന്‍ലാലിന് ഒപ്പം സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 

മമ്മൂട്ടി അന്ന് നായകൻ, ഇന്ന് അതിഥി വേഷം, ഒരേയൊരു പാട്ട് 'പൂമാനമേ..'

നൂറ്റിമുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു