
മനുഷ്യ മനസിലെ വികാരങ്ങളെ ഉണർത്തുന്നതിൽ പാട്ടുകൾക്ക് ഉള്ള പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് സിനിമാ ഗാനങ്ങൾക്ക്. അത്തരത്തിൽ ഇന്നും മലയാളികൾ ഓർത്തോർത്ത് പാടുന്ന, ഹിറ്റ് ലിസ്റ്റിൽ എഴുതി ചേർക്കപ്പെട്ട ഒട്ടനവധി ഗാനങ്ങളുണ്ട്. ഇത്തരത്തിലുള്ള പല ഗാനങ്ങളും ഇന്നത്തെ കാലത്ത് റീമിക്സ് ആയും അല്ലാതെയും സിനിമകളിൽ എത്തുന്നുണ്ട്. അവ ചിലപ്പോൾ ശ്രദ്ധിക്കപ്പെടാറും വിമർശനങ്ങൾക്ക് ഇടയാക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ മലയാളി എന്നും നെഞ്ചേറ്റുന്നൊരു പാട്ട് തിയറ്ററുകളിൽ ആരവം തീർക്കുകയാണ്.
'പൂമാനമേ..ഒരുരാഗ മേഘം താ..'എന്ന പാട്ടാണിത്. 1985ൽ പുറത്തിറങ്ങിയ നിറക്കൂട്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലേതാണ് ഈ ഗാനം. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തിയപ്പോൾ സുമലതയാണ് നായികയായി എത്തിയത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ്. കെഎസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നിറക്കൂട്ട് റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറം ഓസ്‌ലറിൽ ഈ ഗാനം എത്തിയപ്പോൾ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തിയിരിക്കുന്നത്. ഗാന രംഗത്തുള്ളത് ആദം സാബിക്കും അനശ്വര രാജും കൂട്ടരുമാണ്. ഒട്ടും പ്രതീക്ഷിക്കാതെ എവർഗ്രീൻ ഗാനം വീണ്ടും തിയറ്ററിൽ കണ്ടപ്പോൾ ആരാധകർ ഏവരും ഒന്നടങ്കം ഏറ്റെടുത്തു. നിധിന്‍ ശിവയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജനുവരി 11നാണ് ഓസ്‌ലർ തിയറ്ററുകളിൽ എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ, ജഗദീഷ്, സെന്തിൽ, അനശ്വര രാജൻ, ദിലീഷ് പോത്തൻ തുടങ്ങി ഒട്ടനവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ഓസ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. യാത്ര 2 എന്ന തെലുങ്ക് ചിത്രവും റിലീസിന് എത്തുന്നുണ്ട്.
'മമ്മൂക്ക കാരണം ഓസ്‌ലറില്‍', ഇനി 'ബിലാലി'ലോ ! ആദം സാബിക് പറയുന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ