മികച്ച അനുഭവം,മോഹൻലാൽ നിഷ്കളങ്കനായ മനുഷ്യൻ; 'മലൈക്കോട്ടൈ വാലിബൻ' കൊറിയോഗ്രാഫർ

Published : Jun 24, 2023, 03:57 PM ISTUpdated : Jun 24, 2023, 03:59 PM IST
മികച്ച അനുഭവം,മോഹൻലാൽ നിഷ്കളങ്കനായ മനുഷ്യൻ; 'മലൈക്കോട്ടൈ വാലിബൻ' കൊറിയോഗ്രാഫർ

Synopsis

വളരെ നിഷ്കളങ്കനായ മനുഷ്യനാണ് മോഹൻലാൽ എന്നും അവർ പറഞ്ഞു. 

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുന്ന ചിത്രത്തിലെ കുറിച്ച് കൊറിയോഗ്രാഫറായ ഫുല്‍വാ ഖാംകർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

മലൈക്കോട്ടൈ വാലിബനിൽ പ്രവർത്തിച്ചത് മികച്ച അനുഭവമായിരുന്നെന്നാണ് ഫുല്‍വാ ഖാംകർ പറയുന്നു. മനുഷ്യരോട് സംവദിക്കാൻ ഭാഷ ആവശ്യമില്ല, പ്രത്യേകിച്ച് നൃത്തതിന്, അതിനാൽ തന്നെ ഏറ്റവും നന്നായി കൊറിയോഗ്രാഫ് ചെയ്യാൻ സാധിച്ചെന്ന് വിശ്വസിക്കുന്നതായും ഫുല്‍വാ ഖാംകർ പറയുന്നു. വളരെ നിഷ്കളങ്കനായ മനുഷ്യനാണ് മോഹൻലാൽ എന്നും അവർ പറഞ്ഞു. 

പ്രശാന്ത് പിള്ളയാണ് വാലിബന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്.  ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്.

ഫിനാലെയുടെ പടിവാതിൽക്കൽ നിന്നും ആരൊക്കെ കൊഴിഞ്ഞു പോകും ? മറുപടിയുമായി മോഹൻലാൽ

ഇതിനിടെ ചിത്രത്തിൽ ഡബിൾ റോളിലാണ് മോഹൻലാൽ എത്തുന്നതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ചെന്നൈയിൽ പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും ആണ് വിവരം. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും...

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും