
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി. വൻ ഹൈപ്പോടെ റിലീസിന് എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്.
മാർച്ച് 19 ഞായറാഴ്ചയാണ് മോൺസ്റ്ററിന്റെ ടെലിവിഷൻ പ്രീമിയർ. നാല് മണിക്ക് ഏഷ്യാനെറ്റിൽ ചിത്രം സംപ്രേക്ഷണം ചെയ്യും. 2022 ഒക്ടോബറിൽ ആണ് മോൺസ്റ്റർ തിയറ്ററുകളിൽ എത്തിയത്. പിന്നാലെ ഡിസംബർ2ന് ഒടിടിയിലും ചിത്രം സ്‍ട്രീമിംഗ് ആരംഭിച്ചു.
പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയായിരുന്നു മോൺസ്റ്ററിന്റേയും രചയിതാവ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലക്കി സിങ്ങായി പരകായപ്രവേശനം നടത്തിയ മോഹൻലാലിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ ഹണി റോസിന് സാധിച്ചിരുന്നു.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിൽ ആണ് മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍ണമായും രാജസ്ഥാനില്‍ ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബൻ നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആണ് ഷൂട്ടിംഗ്. പി എസ് റഫീക്കിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മണികണ്‌ഠൻ ആചാരിയും ഹരി പ്രശാന്തും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
'ഇതാണ് ചേച്ചിക്ക് കരൾ നൽകാന്‍ തയ്യാറായ ജിഷ ചിറ്റ'- പോസ്റ്റ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ