കഴിഞ്ഞ ദിവസം മുതൽ സുബി അവസാന ഘട്ടങ്ങളിൽ ചിത്രീകരിച്ച വീഡിയോകൾ സഹോദരൻ എബി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.

ലയാളികളുടെ ഉള്ളുലച്ച വിയോ​ഗമായിരുന്നു സുബി സുരേഷിന്റേത്. പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്‍മയിപ്പിച്ച കലാകാരി ഇനി ഇല്ലാ എന്നത് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാനൊമ്പരമാണ് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം മുതൽ സുബി അവസാന ഘട്ടങ്ങളിൽ ചിത്രീകരിച്ച വീഡിയോകൾ സഹോദരൻ എബി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സുബിക്ക് കരൾ പകുത്ത് നൽകാൻ തയ്യാറായ ബന്ധുവിനെ ആണ് എബി പരിചയപ്പെടുത്തിയിരിക്കുന്നത്. 

'ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ', എന്നാണ് എബി, സുബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുറിച്ചിരിക്കുന്നത്. സുബിക്ക് ഒപ്പമുള്ള ജിഷയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

ഫെബ്രുവരി 22ന് ആയിരുന്നു മലയാളക്കരയെ ദുഃഖത്തിലാഴ്ത്തി സുബി മൺമറഞ്ഞത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത 'സിനിമാല' പരിപാടി ആയിരുന്നു.

ന്യൂയോർക്ക് ടൈംസ് പട്ടികയിൽ 'നൻപകൽ നേരത്ത് മയക്കം'; ഇന്ത്യയിൽ നിന്നുള്ള ഏക സിനിമ

അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി. അടുത്ത കാലത്ത് യുട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി സുരേഷ്. വലിയ ആരാധക പിന്തുണ യുട്യൂബിലും സ്വന്തമാക്കാൻ സുബി സുരേഷിന് കഴിഞ്ഞിരുന്നു.