
മലയാള സിനിമയിൽ അടുത്തകാലത്ത് റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് 'നേര്'. പറഞ്ഞ പ്രമേയം കൊണ്ടും സമീപകാലത്തെ പരാജയങ്ങളിൽ നിന്നുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം. പബ്ലിക് പ്രോസിക്യൂട്ടർ വിജയ മോഹനായി മോഹൻലാൽ കസറിയപ്പോൾ സാറയായെത്തിയ അനശ്വര രാജനും കയ്യടി നേടി. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ നേര് വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.
2023 ഡിസംബർ 21നാണ് മോഹൻലാൽ ചിത്രം തിയറ്ററിൽ എത്തിയത്. നിലവിൽ മൂന്നാം വാരം പൂർത്തിയാക്കി നാലാം വാരത്തിലേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നേര്. ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം നേര് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ആണ് സ്ട്രീമിംഗ് ചെയ്യുക. നാലാം വാരം പൂർത്തിയാക്കുമ്പോൾ പുതിയ ചിത്രങ്ങൾ ഒടിടിയിൽ എത്താറാണ് പതിവ്. ഏറ്റവും കൂടുതൽ ജനപ്രീതി നേടി ചിത്രങ്ങൾ മുന്നേറുകയാണെങ്കിൽ ഇക്കാര്യത്തിൽ മാറ്റംവരും. എന്തായാലും വാലിബൻ റിലീസിന് മുൻപ് നേര് ഒടിടിയിൽ എത്തുമെന്നാണ് വിലയിരുത്തൽ.
ഫ്ലക്സുകള്‍ ഉയര്‍ന്നു, 'നേര്' സാമ്പിള്‍ മാത്രം; 'വാലിബന്‍' റിലീസ് ബ്രില്യൻസിൽ ഞെട്ടി ആരാധകർ
ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രമാണ് നേര്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. നിലവിൽ ജീത്തു- മോഹൻലാൽ കോമ്പോയിൽ റിലീസിനായി കാത്തിരിക്കുന്ന ചിത്രം റാം ആണ്. ഈ വർഷം തന്നെ സിനിമ തിയറ്ററിൽ എത്തുമെന്നാണ് വിവരം. റാം റിലീസ് വൈകുന്നതില്‍ നിരാശ ഉണ്ടെന്നും സാഹചര്യങ്ങള്‍ അനുകൂലമായി വരേണ്ടേയെന്നുമാണ് അടുത്തിടെ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ