
നായകൻ, മലയാളത്തിന്റെ മോഹൻലാൽ. സംവിധാനം, യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി. ഈ കോമ്പോ ഒന്നിച്ചാൽ എന്താകും അവസ്ഥ. തിയറ്ററിൽ പൊടിപാറും എന്നുറപ്പാണ്. ഈ ഘടകം കൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. സൂപ്പർതാരവും സൂപ്പർ സംവിധായകനും ഒന്നായാൽ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ടെന്നാണ് ആരാധകപക്ഷം.
മലൈക്കോട്ടൈ വാലിബൻ റിലീസിന് ഇനി ഏതാനും നാളുകൾ കൂടിയാണ് ബാക്കി. എന്താകും ലിജോ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബ്രില്യൻസ് എന്നറിയാൻ പ്രേക്ഷകരിൽ ആവേശം ഏറെയാണ്. എന്തായാലും മുന്‍വിധികളെ മാറ്റിമറിക്കുന്ന ചിത്രമാകും ഇതെന്ന് ഉറപ്പാണ്. റിലീസിനോട് അനുബന്ധിച്ചുള്ള ഫ്ലക്സുകളും പോസ്റ്ററുകളും നിരത്തുകളിൽ നിറഞ്ഞു കഴിഞ്ഞു. വാലിബനുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയതിയിലെ ബ്രില്യൻസ് ആണ് ശ്രദ്ധനേടുന്നത്.
2024 ജനുവരി 25നാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ്. വ്യാഴാചയാണിത്. ശേഷം വരുന്ന മൂന്ന് ദിനങ്ങൾ അവധിയാണ്. അതായത്, ജനുവരി 26 റിപ്പബ്ലിക് ഡേ, ജനുവരി 27 ശനി, ജനുവരി 28 ഞായർ. അതുകൊണ്ട് തന്നെ റിലീസ് ചെയ്ത് ആദ്യദിനം മുതൽ, മികച്ച പ്രതികരണം കൂടി ലഭിക്കുകയാണെങ്കിൽ ഈ നാല് ദിവസവും മലൈക്കോട്ടൈ വാലിബൻ ബോക്സ് ഓഫീസിൽ തകർക്കുമെന്ന് ഉറപ്പാണ്. കൂടാതെ ആവേശം വാനോളം ഉയർത്തിയിട്ടുള്ള സിനിമ ആയതിനാൽ തിയറ്റർ ക്രൗഡും വലുതായിരിക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ വേറെ വലിയ റിലീസുകൾ പ്രഖ്യാപിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ അണിയറ പ്രവർത്തകർക്ക് വയ്ക്കാവുന്നതാണ്.
'എന്റെ മനസിൽ ഒരാളെയുള്ളൂ അത് പ്രണവ് ആണ്', ഇപ്പോഴും ഇഷ്ടമാണ്; ഗായത്രി സുരേഷ്
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാലിബന്‍. ഇതിന് മുന്‍പ് മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം ആണ് അദ്ദേഹത്തിന്‍റേതായി റിലീസ് ചെയ്തത്. വന്‍ പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ