24 വർഷങ്ങൾക്ക് ശേഷം അവൻ വരുന്നു, മം​ഗലശ്ശേരി കാർത്തികേയൻ; രാവണപ്രഭു റി റിലീസ് ടീസർ

Published : Sep 05, 2025, 06:41 PM ISTUpdated : Sep 05, 2025, 07:44 PM IST
Ravanaprabhu

Synopsis

റി റിലീസ് തിയതി ഉടന്‍ പുറത്തുവിടും. 

റി റിലീസ് ട്രെന്റിൽ മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തുന്നു. മോഹൻലാൽ ഡബിൾ റോളിൽ തകർത്താടിയ രാവണപ്രഭു ആണ് ആ ചിത്രം. മലയാളികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോ​ഗുകളും രം​ഗങ്ങളും കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. റി റിലീസ് എന്നാണ് എന്ന വിവരം അറിയിച്ചിട്ടില്ല. മാറ്റിനി നൗ ആണ് രാവണപ്രഭു റീ മാസ്റ്റർ ചെയ്യുന്നത്.

2001ല്‍ റിലീസ് ചെയ്ത ചിത്രമാണ് രാവണപ്രഭു. മോഹന്‍ലാലിന്‍റെ കള്‍ട്ട് ചിത്രം ദേവാസുരത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് രഞ്ജിത്ത് രാവണപ്രഭു ഒരുക്കിയത്. ഐ വി ശശിയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തെത്തിയ ദേവാസുരത്തിന്‍റെ തിരക്കഥയും രഞ്ജിത്തിന്‍റേത് ആയിരുന്നു. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനൊപ്പം മകന്‍ കാര്‍ത്തികേയനെയും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്നതായിരുന്നു രാവണപ്രഭുവിന്‍റെ യുഎസ്‍പി. റിലീസ് സമയത്ത് ട്രെന്‍ഡ്സെറ്റര്‍ ആയിരുന്നു ചിത്രം.

ചിത്രത്തിലെ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളും നീലകണ്ഠന്‍റെ ഇമോഷണല്‍ രംഗങ്ങളുമൊക്കെ കാണികള്‍ ഏറ്റെടുത്തു. മംഗലശ്ശേരി നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളില്‍ പലതും ഇപ്പോഴും റീലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

ഛോട്ടാ മുംബൈ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റി റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാന ചെയ്ത ചിത്രമാണ് രാവണപ്രഭു. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദ​േവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ