മാസ് ചിത്രത്തിലെ സ്റ്റൈലിഷ് മോഹന്‍ലാല്‍; ക്രിസ്‍മസ് ആശംസകളുമായി 'നെയ്യാറ്റിന്‍കര ഗോപന്‍'

Published : Dec 25, 2020, 02:27 PM IST
മാസ് ചിത്രത്തിലെ സ്റ്റൈലിഷ് മോഹന്‍ലാല്‍; ക്രിസ്‍മസ് ആശംസകളുമായി 'നെയ്യാറ്റിന്‍കര ഗോപന്‍'

Synopsis

'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ചിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ കടന്നുവരുന്ന വിന്‍റേജ് ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമായ 'ഗോപന്‍റെ' പിന്നില്‍ നിന്നുള്ള ദൃശ്യമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഇപ്പോഴിതാ ക്രിസ്‍മസ് ദിനത്തില്‍ ഈ കഥാപാത്രത്തിലെ മറ്റൊരു സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.

കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമാണ് പുതിയ സ്റ്റില്ലിലും. പക്ഷേ കഥാപാത്രത്തിന്‍റെ മുഖം വ്യക്തമാക്കുന്നതാണ് പുതിയ ചിത്രം എന്നുമാത്രം. ചുവപ്പ് നിറത്തിലുള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും സണ്‍ഗ്ലാസുമൊക്കെ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് 'ഗോപന്‍'. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.

'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

യുദ്ധവിമാനം പറത്താന്‍ 'വില്ലന്‍'? 'പേട്രിയറ്റ്' ആദ്യ ബിടിഎസ് എത്തി
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി 'പ്രേമം'