വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രം.
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന 'ചടങ്ങ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, ഡെൽറ്റ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസനൊപ്പം സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത തലമുറകളിൽപ്പെട്ട ശ്രദ്ധേയരായ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അഭിജിത്ത് സര്യയുടെ ആദ്യ സംവിധാന സംരംഭമാണ് 'ചടങ്ങ്'. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ തുടർഘട്ട പ്രവർത്തനങ്ങൾക്കുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.
സംവിധാനം: അഭിജിത്ത് സര്യ, നിർമ്മാണം: ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ്, ഡെൽറ്റ മണി, ഷബീർ മലവട്ടത്ത്, തിരക്കഥ: അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ, ഛായാഗ്രഹണം: ഹലോ റഷാദ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജീഷ് വേലായുധൻ, ആക്ഷൻ ഡയറക്ടർ: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സാജൻ ആർ ശാരദ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപള്ളിയാൽ, റീ റെക്കോർഡിംഗ് മിക്സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനർ: ശ്രീശൻ ജി, സ്റ്റിൽസ്: ഷെയ്ൻ സബൂറ, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: പ്രൊമൈസ്, പിആർഒ: ശബരി ഡിസൈൻസ്: ഓൾഡ് മങ്ക്സ്.













