മമ്മൂട്ടിക്കൊപ്പമുള്ള സിനിമയുടെ എട്ടാം ഷെഡ്യൂള്‍, വീണ്ടും ശ്രീലങ്കയിലേക്ക് മോഹന്‍ലാല്‍

Published : Jun 15, 2025, 02:50 PM IST
mohanlal off to srilanka for the 8 th schedule of ajfc mmmn starring mammootty also

Synopsis

80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രം

മലയാളം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം. വന്‍ ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം ബിഗ് കാന്‍വാസില്‍ പല ഷെഡ്യൂളുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ എട്ടാമത്തെ ഷെഡ്യൂളില്‍ പങ്കെടുക്കാനായി ശ്രീലങ്കയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് മോഹന്‍ലാല്‍. വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ തുടങ്ങിയവര്‍ ഈ ഷെഡ്യൂളില്‍ അഭിനയിക്കുന്നുണ്ട്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്കയ്ക്ക് പുറമെ ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.

അതേസമയം തുടരും നല്‍കിയ വലിയ വിജയത്തിന്‍റെ ആഹ്ലാദത്തിലാണ് മോഹന്‍ലാല്‍. അതിന് മുന്‍പ് എത്തിയ എമ്പുരാന്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഹയസ്റ്റ് ഗ്രോസര്‍ ആയി മാറിയിരുന്നു. തുടരുമിന് ശേഷം എത്തിയ അദ്ദേഹത്തിന്‍റെ ഒരു റീ റിലീസ് ചിത്രവും തിയറ്ററുകളില്‍ തരംഗം തീര്‍ത്തു. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ 2007 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഛോട്ടാ മുംബൈ ആണ് അത്.

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം