മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങൾ; ലൂസിഫര്‍ കാണുന്നവര്‍ക്ക് സമ്മാനമെന്ന് പൃഥ്വിരാജ്

By Web TeamFirst Published Apr 25, 2019, 8:48 PM IST
Highlights

മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ തീയേറ്ററില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം 150 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.  ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു. പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിലൂടെയാണ്, സമ്മാനങ്ങള്‍ നല്‍കുന്ന കാര്യം അറിയിച്ചത്.  സിനിമ കാണുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങൾ! #Lucifer 😊
26-04-2019 മുതൽ 16-05-2019 തീയതി വരെ കേരളത്തിലെ മാത്രം ലൂസിഫർ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കയ്യിൽ ഉള്ള ടിക്കറ്റ് കൌണ്ടർ ഫോയിലിന്റെ മറുവശത്തു നിങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഞങ്ങളുടെ ബോക്സിൽ നിക്ഷേപിക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും!

സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ സിനിമയില്‍ അഭിനയിച്ചത്. മഞ്ജു വാര്യരാണ് നായികയായി എത്തിയത്. വിവേക് ഒബ്റോയ് അടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. മോഹൻലാലിന്റെ തന്നെ പുലിമുരുകനാണ് ആദ്യമായിട്ട് 150 കോടിയിലധികം സ്വന്തമാക്കിയ മലയാള ചിത്രം.

click me!