
മലയാളികളാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ മോഹൻലാല്‍ നായകനാകുന്നു എന്നും സംവിധായകൻ പൃഥ്വിരാജ് ആണെന്നതുമാണ് എമ്പുരാന്റെ ആകര്‍ഷണം. എമ്പുരാൻ റിലീസിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുതുതയായി ചര്‍ച്ചയാകുന്നത്. മാര്‍ച്ച് 27ന് ചിത്രം ആഗോളതലത്തില്‍ തിയറ്ററുകളില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
എന്നാല്‍ റിലീസിനെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടുവെങ്കിലും എമ്പുരാനില്‍ സ്റ്റീഫൻ നെടുമ്പള്ളി കഥാപാത്രം ഉണ്ടാകുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ഓപ്പണിംഗ് കളക്ഷൻ ആയിരിക്കുമെന്നാണ് സൂചന.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ