
രണ്ട് ഭാഷ സംസാരിക്കുന്ന, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്ന് വരുന്ന നായികാ നായകന്മാർ പലപ്പോഴും സിനിമകൾക്ക് വിഷയമായിട്ടുണ്ട്. ബോളിവുഡിൽ നിന്നാണ് ഇത്തരത്തിലുള്ള കഥാപശ്ചാത്തലത്തിൽ രസകരമായ പല ചിത്രങ്ങളും എത്തിയിട്ടുള്ളത്. ഇപ്പോഴിതാ സമാനമായ പ്ലോട്ടിൽ മറ്റൊരു ചിത്രം കൂടി ഹിന്ദി സിനിമയിൽ നിന്ന് വരാനിരിക്കുകയാണ്. തുഷാർ ജലോട്ടയുടെ സംവിധാനത്തിൽ സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരം സുന്ദരി എന്ന ചിത്രമാണ് അത്. റൊമാൻറിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലർ വലിയ പ്രേക്ഷകശ്രദ്ധ നേടിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ഈ ട്രെയ്‍ലർ ചർച്ചയാവുന്നത് അതിൽ നായിക പറഞ്ഞിരിക്കുന്ന ഒരു ഡയലോഗ് കാരണമാണ്.
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സൂപ്പര്‍താരങ്ങളെ പരാമര്‍ശിക്കുന്ന ഒരു ഡയലോഗ് ആണ് അത്. തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ കാര്യം നായികയായ ജാന്‍വി കപൂര്‍ പറയുമ്പോള്‍ അത് തെന്നിന്ത്യന്‍ അല്ലേ എന്ന് ഒരാള്‍ ചോദിക്കുന്നു. നാല് തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രികളെ ഒന്നിച്ച് സൗത്ത് എന്ന വൃത്തത്തിലേക്ക് ചുരുക്കുന്നതില്‍ പ്രകോപിതയായ ജാന്‍വി അതത് ഭാഷകളിലെ ജനപ്രിയ താരങ്ങളുടെ പേരുകള്‍ പറയുകയാണ് പിന്നീട്. “കേരള, മലയാളം, മോഹന്‍ലാല്‍, തമിഴ്നാട്, തമിഴ്, രജനികാന്ത്, ആന്ധ്ര, തെലുങ്ക്, അല്ലു അര്‍ജുന്‍, കര്‍ണാടക, കന്നഡ, യഷ്. നിങ്ങളെ സംബന്ധിച്ച് എല്ലാ സൗത്ത് ഇന്ത്യക്കാരും മദ്രാസില്‍ നിന്നാണ്. വിവരമില്ലാത്ത, അക്ഷരമറിയാത്ത, അഹങ്കാരികളായ ഉത്തരേന്ത്യക്കാര്‍”, എന്നാണ് പ്രകോപിതയായ ജാന്‍വിയുടെ നായികാ കഥാപാത്രം പറയുന്നത്. 2 കോടിയിലധികം കാഴ്ചകളാണ് ട്രെയ്‍ലറിന് ഇതുവരെ യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്. 23,000 ല്‍ അധികം കമന്‍റുകളും ലഭിച്ചിട്ടുണ്ട്.
ദില്ലിയില്‍ നിന്നുള്ളയാളാണ് ചിത്രത്തിലെ നായകന്‍. നായിക കേരളത്തില്‍ നിന്നുള്ളയാളും. പരം സച്ച്ദേവ് എന്നാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. ദേഖ്പട്ട സുന്ദരി ദാമോദരം പിള്ള എന്നാണ് ജാന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കേരളത്തിന്‍റെ പ്രകൃതി ഭംഗി ആവോളം ഉണ്ട് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലറില്‍. മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഓഗസ്റ്റ് 29 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ