'ആദരവുകൾക്ക് മുന്നിൽ ഞാൻ കൂടുതൽ വിനയാന്വിതൻ ആകുന്നു' :പുരസ്‌കാര നിറവിൽ മോഹൻലാലിന്റെ പ്രതികരണം

Published : Sep 24, 2025, 01:46 PM IST
MOHANLAL

Synopsis

1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ നരേന്ദ്രനിലൂടെ മലയാള സിനിമയിലേക്കിയെത്തി ഇതിനോടകം നാന്നൂറിലധികം സിനിമകളിലൂടെ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരെ വിസ്‍മയിപ്പിച്ച മഹാനടൻ.

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം കഴിഞ്ഞ ദിവസം രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങിയിരുന്നു. ഈ പുരസ്‌കാരം മോഹൻലാലിൻറെ നാല് പതിറ്റാണ്ടുകൾക്കുമേറെ നീളുന്ന സമ്പന്നമായ അഭിനയ ജീവിതത്തിനുള്ള ദേശിയ അംഗീകാരമാണ്. പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ പറഞ്ഞു വാക്കുകൾ ഏറെ ശ്രദ്ധേയമാവുന്നു. ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി ഈ പുരസ്കാരത്തെ കാണുന്നുവെന്ന് മോഹൻലാൽ പ്രതികരിച്ചു.

തനിക്ക് കിട്ടിയ ഭാഗ്യത്തെ എല്ലാവരുമായി പങ്കുവയ്ക്കുന്നുവെന്നും. വാനപ്രസ്ഥവും കർണ്ണഭാരവും ഒരു ക്ലാസിക്കൽ കലാരൂപം കൂടിയാണ്.അതുകൊണ്ടായിരിക്കാം രാഷ്ട്രപതി അത് എടുത്തു പറഞ്ഞത് ആദരവുകൾക്ക് മുൻപിൽ ഞാൻ കൂടുതൽ വിനയാന്വിതൻ ആകുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ നരേന്ദ്രനിലൂടെ മലയാള സിനിമയിലേക്കിയെത്തി ഇതിനോടകം നാന്നൂറിലധികം സിനിമകളിലൂടെ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരെ വിസ്‍മയിപ്പിച്ച മഹാനടൻ. എണ്ണിയലൊടുങ്ങാത്തത്രയും വ്യത്യസ്ത കഥാപാത്രം ചെയ്തു അത്ഭുതമായി മാറിയ നടൻ. ഇതിനൊപ്പം രണ്ട് ദേശിയ പുരസ്‌കാരങ്ങൾ, നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം,പത്മശ്രീ, പത്മഭൂഷൺ ബഹുമതി കൂടാതെ അനവധി അന്താരാഷ്ട്ര ബഹുമതികൾ അങ്ങനെ നീളും മോഹൻലാൽ എന്ന നടനെ തേടിയെത്തിയ അംഗീകാരങ്ങള്‍. ഇപ്പോൾ ലഭിച്ച ദാദാസാഹേബ് ഫാൽകെ അവാർഡ് അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ പരമോന്നത അംഗീകാരമാണ്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ആടിത്തിമർത്തിട്ടുണ്ട്. മോഹൻലാൽ എന്ന നടന്റെ അഭിനയ വൈഭവത്തെ പ്രശംസിച്ചു സംസാരിക്കാത്ത ഇന്ത്യൻ സംവിധായകർ കുറവായിരിക്കും. ബറോസ് എന്ന സിനിമയിലൂടെ സംവിധായകക്കുപ്പായവും മോഹൻലാൽ അണിഞ്ഞു. ഈ വർഷം പുറത്തിറങ്ങിയ തരുൺ മൂർത്തി ചിത്രം തുടരും, പൃഥ്വിരാജ് ചിത്രം എംമ്പുരാൻ, അവസാനമായി പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വവും തിയേറ്ററുകളിൽ വലിയ വിജയം കൈവരിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ടിക്കി ടാക്ക'യുമായി ആസിഫ് അലി; വമ്പൻ താരനിരയുമായി ചിത്രമൊരുങ്ങുന്നു
ഇരുപതാം ദിവസം ചിത്രം 18 കോടി, കളക്ഷനില്‍ ഞെട്ടിച്ച് ധുരന്ദര്‍