
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപനം തൊട്ടേ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചതാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. അടുത്തിടെ മോഹൻലാല്‍ കൊളംബോയില്‍ ഷൂട്ടിംഗിനെത്തിയിരുന്നു. ശ്രീലങ്കയില്‍ ഒരു അഭിമുഖത്തില്‍ മോഹൻലാല്‍ സിനിമയുടെ പേര് വെളിപ്പെടുത്തിരിക്കുകയാണ്.
പാട്രിയോട്ട് എന്നാണ് സിനിമയുടെ പേര് എന്നാണ് മോഹൻലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് പാട്രിയോട്ടില്‍ നായികയായി എത്തുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ എന്നിവരും പാട്രിയോട്ടിലുണ്ടാകും. മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118 കോടിയിലധികം നേടിയപ്പോള്‍ ആഗോളതലത്തിലെ തിയറ്റര്‍ ഷെയര്‍ 98 കോടി രൂപയാണ്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തുടരും ആണ് മോഹൻലാലിന്റെ അവസാന റിലീസ് എങ്കിലും ഛോട്ടാ മുംബൈയാണ് തിയറ്ററുകളില്‍ ഒടുവിലായി എത്തിയത്. ഛോട്ടാ മുംബൈ റീ റിലീസായി തിയറ്ററുകളില്‍ എത്തിയപ്പോള്‍ കേരള ബോക്സ് ഓഫീസില്‍ മൂന്ന് കോടിയിലധികം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക