"മലയാളത്തില്‍ എന്താ ഇത് കിട്ടാത്തത്"; ചര്‍ച്ചയായി മോഹന്‍ലാലിന്‍റെ ജയിലറിലെ 'മാത്യു'.!

Published : Aug 11, 2023, 09:57 AM ISTUpdated : Aug 11, 2023, 09:59 AM IST
"മലയാളത്തില്‍ എന്താ ഇത് കിട്ടാത്തത്"; ചര്‍ച്ചയായി മോഹന്‍ലാലിന്‍റെ ജയിലറിലെ 'മാത്യു'.!

Synopsis

മാത്യു എന്ന അധോലോക നായകനായി എത്തുന്ന മോഹന്‍ലാല്‍ ഒരു മലയാളിയായി തന്നെയാണ് എത്തുന്നത്. ഇളംമഞ്ഞ കൂളിങ് ഗ്ലാസും പൂക്കളുള്ള ഹാഫ്കൈ ഷർട്ടുമിട്ട് സ്റ്റെല്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 

കൊച്ചി: 'എന്താണ് ഈ മോഹന്‍ലാലിനെ മലയാളത്തില്‍ കിട്ടാത്തത്', ജയിലര്‍ സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ മുതല്‍ മലയാള സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. അത്രയും ഗംഭീരമാണ് ജയിലര്‍ ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച് മാത്യു എന്ന അധോലോക നായകന്‍റെ റോള്‍. കഷ്ടിച്ച് അഞ്ച് മിനുട്ടോളം നീളമുള്ള ഈ റോള്‍ തീയറ്ററില്‍ ഉണ്ടാക്കുന്ന ആവേശം അടുത്തകാലത്തൊന്നും പ്രേക്ഷകര്‍ക്ക് ഒരു മോഹന്‍ലാല്‍ ചിത്രവും നല്‍കിയിട്ടില്ലെന്നാണ് പൊതു അഭിപ്രായം. 

ഒരു പ്രമുഖനായ യൂട്യൂബ് റിവ്യൂര്‍ പറയുന്നത്, 2019 ലൂസിഫറിന് ശേഷം ഇത്തരത്തില്‍ ഒരു രോമാഞ്ചം ഉണ്ടാക്കുന്ന നിമിഷം ഒരു ലാല്‍ ചിത്രവും നല്‍കിയിട്ടില്ലെന്നാണ്. എന്തായാലും മോഹന്‍ലാല്‍ എന്ന നടനെ മലയാളത്തിലെ ഫിലിം മേക്കേര്‍സ് ഇങ്ങനെ മാസായി അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് പൊതുവില്‍ വിലയിരുത്തല്‍ വരുന്നത്. 

മാത്യു എന്ന അധോലോക നായകനായി എത്തുന്ന മോഹന്‍ലാല്‍ ഒരു മലയാളിയായി തന്നെയാണ് എത്തുന്നത്. ഇളംമഞ്ഞ കൂളിങ് ഗ്ലാസും പൂക്കളുള്ള ഹാഫ്കൈ ഷർട്ടുമിട്ട് സ്റ്റെല്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ വരവ് രണ്ട് തവണയുണ്ട്. അനിരുദ്ധിന്‍റെ മ്യൂസിക്കില്‍ ആദ്യത്തെ എന്‍ട്രി വിന്‍റേജ് ലാലേട്ടനെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും പറയുന്നത്. രണ്ടാമത്തെ രംഗം ശരിക്കും മാസ് ആണ്. അടുത്തകാലത്തൊന്നും മോഹന്‍ലാലിനെ ഇത്രയും മാസായി ഒരു ചിത്രവും അവതരിപ്പിച്ചിട്ടില്ല. ചിത്രത്തിന്‍റെ ക്ലൈമാക്സിലെ ഈ രംഗം ശരിക്കും മലയാളി പ്രേക്ഷകര്‍ക്കുള്ള ട്രീറ്റാണ്.

നേരത്തെ ജയിലര്‍ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ നെല്‍സണ്‍ പങ്കുവച്ച പ്രധാന കാര്യം. രജനികാന്ത് പടത്തില്‍ അഭിനയിക്കാം എന്ന ഓഫറിലാണ് കഥ പോലും കേള്‍ക്കാതെ മോഹന്‍ലാല്‍ എത്തിയത്. എന്നാല്‍ ഇത്രയും വലിയ താരത്തെ വെറുതെ കൊണ്ടുവരുന്നതില്‍ കാര്യമില്ലല്ലോ. അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയത് ചിത്രത്തിലുണ്ടെന്നാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന റോള്‍ തന്നെയാണ് മോഹന്‍ലാലിന് ലഭിച്ചത് എന്നാണ് പ്രതികരണങ്ങള്‍ നിന്നും ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ മാത്യുസ് എന്ന ക്യാരക്ടറിന്‍റെ ഒരു ചിത്രം പങ്ക് വച്ച് ജയിലര്‍ നിങ്ങളുടെ അടുത്ത തീയറ്ററില്‍ എന്ന് പോസ്റ്റ് ചെയ്തിരുന്നു സോഷ്യല്‍ മീഡിയയില്‍. അതേസമയം, ജയിലറിന് വൻ തോതിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനിയുടെ മുത്തുവേൽ പാണ്ഡ്യനും മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രവും ശിവരാജ് കുമാറിന്റെ കഥാപാത്രവും ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ നിലവിലെ എല്ലാ റെക്കോർഡുകളും മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

ജയിലറില്‍ രജനിക്കൊപ്പം കട്ട വില്ലനായി തകര്‍ത്ത് വിനായകന്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇടവേള ബാബുവിന്

Asianet News Live

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്