മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് മോഹന്‍ലാല്‍

By Web TeamFirst Published Mar 13, 2019, 7:07 PM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന മോദിയുടെ അഭ്യര്‍ത്ഥ സ്വീകരിച്ച് നടന്‍ മോഹന്‍ലാല്‍.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് നടന്‍ മോഹന്‍ലാല്‍. മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് തന്‍റെ ട്വിറ്ററിലൂടെ തന്നെ മോഹന്‍ലാല്‍ മറുപടിയും നല്‍കി. 'തീർ‌ച്ചയായും സർ.  ഊർജസ്വലമായ ജനാധിപത്യം പുലരുന്നതിന് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ്വഹിക്കേണ്ടതിന്‍റെ  ആവശ്യത്തെ കുറിച്ച് അവരോട് പറയുന്നതിനെ ഒരു ഉത്തരവാദിത്തമായി കാണുന്നു'- മോഹൻലാല്‍ പറഞ്ഞു.

 

Certainly, Sir. It will be my privilege to request all the fellow citizens to exercise their right for a vibrant democracy. https://t.co/OlHRTfprOV

— Mohanlal (@Mohanlal)

 

വോട്ട് ചെയ്യേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്നാണ് പ്രധാനമന്ത്രി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്. 'താങ്കളുടെ പ്രകടനങ്ങൾ വർഷങ്ങളായി ലക്ഷക്കണക്കിന് ആരാധകരെയാണ് രസിപ്പിക്കുന്നത്. നിരവധി അവാർഡുകൾ താങ്കൾ നേടി കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു'- സാമൂഹ്യമാധ്യമത്തിലൂടെ മോദി ആവശ്യപ്പെട്ടു.

click me!