കുസൃതിയോടെ മോഹൻലാല്‍, സത്യൻ അന്തിക്കാടിനൊപ്പമുള്ള സിനിമയും അങ്ങനെയാകുമെന്ന് ആരാധകര്‍

Published : Apr 22, 2025, 11:47 AM IST
കുസൃതിയോടെ മോഹൻലാല്‍, സത്യൻ അന്തിക്കാടിനൊപ്പമുള്ള സിനിമയും അങ്ങനെയാകുമെന്ന് ആരാധകര്‍

Synopsis

കുസൃതി കാട്ടുന്ന മോഹൻലാലിനെയാണ് സംവിധായകനൊപ്പം ഫോട്ടോയില്‍ കാണാനാകുന്നത്.

മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളത്തിന് എക്കാലവും  പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലുമുണ്ടാകും. താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍ ഹൃദയപൂര്‍വത്തിലുള്ളത്. സത്യൻ അന്തിക്കാടിനൊപ്പം കുസൃതിയോടുള്ള മോഹൻലാലിന്റെ ഫോട്ടോയും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

എങ്ങനെയുള്ളതായിരിക്കും മോഹൻലാല്‍ ചിത്രം എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാലേ തുടങ്ങാനാവൂ എന്നും അന്ന് വ്യക്തമാക്കിയിരുന്നു അഭിമുഖത്തില്‍ സംവിധായകൻ സത്യൻ അന്തിക്കാട്. പിന്നീട് മോഹൻലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനവുമുണ്ടായി. എന്തായാലും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന മോഹൻലാല്‍ ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് പ്രതീക്ഷ. മാളവിക മോഹനനും പ്രധാന കഥാപാത്രമായുണ്ടാകും.

എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. തിരക്കഥ രഞ്‍ജൻ പ്രമോദായിരുന്നു എഴുതിയിരുന്നത്.

സംവിധായകൻ സത്യൻ അന്തിക്കാടിന്റേതായി ഒടുവിലെത്തിയ ചിത്രം മകള്‍ വൻ വിജയമായി മാറിയിരുന്നില്ല എന്നതിനാല്‍ മോഹൻലാലുമൊത്ത് എത്തുമ്പോള്‍ വലിയൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്നു. മകളില്‍ ജയറാമായിരുന്നു നായകനായി വേഷമിട്ടത്. മീരാ ജാസ്‍മിൻ നായികയുമായി. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധായകൻ സത്യൻ അന്തിക്കാട് ആലോചിച്ചിരുന്നുവെങ്കിലും ഉപേക്ഷിച്ചതായിട്ടാണ് മനസിലാകുന്നത്.

Read Moe: 'തുടരുമിലേക്ക് ആദ്യം പരിഗണിച്ചത് ശോഭനയെ അല്ല', ആ നായികയെ വെളിപ്പെടുത്തി സംവിധായകൻ തരുണ്‍ മൂര്‍ത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്