
കൊച്ചി: മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. മാതൃദിന ആശംസകള്‍ എന്നതിനൊപ്പം കുട്ടിയായിരിക്കുന്ന മോഹന്‍ലാലും അമ്മ ശാന്തകുമാരിയും ഉള്ള ഫോട്ടോയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. നിരവധിപ്പേരാണ് മോഹന്‍ലാലിനും അമ്മയ്ക്കും ആശംസ നേര്‍ന്ന് ഈ പോസ്റ്റിന് അടിയില്‍ കമന്‍റുകള്‍ ഇടുന്നത്.
പേരിടാത്ത തരുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എല്‍ 360 എന്നാണ് ചിത്രത്തിന് താല്‍കാലികമായി ഇട്ട പേര്. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജേക്ക്‍സ് ബിജോയിയാണ് എല്‍ 360ന്റെ സംഗീതം നിര്‍വഹിക്കുന്നത് എന്നതാണ് പുതിയ അപ്‍ഡേറ്റ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറാണെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
'ഇങ്ങനെയൊക്കെ ചെയ്യാമോ, ആ അംഗിള്‍ മോശല്ലെ' : പാപ്പരാസിയോട് കയര്‍ത്ത് ജാന്‍വി - വീഡിയോ
'ആനന്ദേട്ടനും, ജോസേട്ടനും' സമ്മാനിക്കുമോ മലയാളത്തിന് ആ ചരിത്ര നേട്ടം !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ