"മന്ദാകിനി" യിലെ ഡബ്സിയുടെ വട്ടേപ്പം പാട്ട് ഹിറ്റ്; പാട്ടിനൊപ്പം ചുവടുവച്ച് അനാര്‍ക്കലി

Published : May 12, 2024, 08:14 AM IST
 "മന്ദാകിനി" യിലെ ഡബ്സിയുടെ  വട്ടേപ്പം പാട്ട് ഹിറ്റ്; പാട്ടിനൊപ്പം ചുവടുവച്ച് അനാര്‍ക്കലി

Synopsis

കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയായ അനാർക്കലി ഈ ഗാനത്തിനൊത്ത് അതിനോഹരമായി ഡാൻസ് ചെയ്യുന്ന റീൽ വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴി പുറത്ത് വിട്ടിരുന്നു

കൊച്ചി: സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുകയും വിനോദ് ലീല സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ "മന്ദാകിനി" യിലെ ഡബ്സിയുടെ ശബ്ദത്തിലെത്തിയ ആദ്യ ഗാനമായ വട്ടേപ്പം പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മൊത്തം തരംഗമായിരിക്കുന്നത്. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ പാട്ടുകൾ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്‌സീയുടെ ആവേശത്തിലെ ഹിറ്റ് ഗാനം "ഇല്ലുമിനാറ്റി" കഴിഞ്ഞ് അടുത്ത ഹിറ്റ് ആയിട്ടാണ് പ്രേക്ഷർ ഈ ഗാനം കാണുന്നത്. 

കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയായ അനാർക്കലി ഈ ഗാനത്തിനൊത്ത് അതിനോഹരമായി ഡാൻസ് ചെയ്യുന്ന റീൽ വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴി പുറത്ത് വിട്ടിരുന്നു, ഇതിനെ തുടർന്ന് പിന്നീട് കുട്ടികളും മുതിർന്നവരുമടക്കം എല്ലാവരും ഒരു പോലെ ഈ ഗാനത്തിനൊത്ത് ചുവടു വെക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്യുകയായിരുന്നു. അനാർക്കലിയോടൊപ്പം അൽത്താഫ് സലീമാണ് മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത്.  ഈ മാസം ഇറങ്ങുന്ന മറ്റു വമ്പൻ താരങ്ങളുടെ പടങ്ങൾക്കിടയിൽ പോലും പ്രേക്ഷകർ വളരെ ആകാംക്ഷയിൽ കാത്തിരിക്കുന്ന സിനിമ കൂടിയാണ് "മന്ദാകിനി". 

കുട്ടികൾ ഒരു പാട്ടിനെ ഏറ്റെടുക്കുന്നത് തന്നെ ആ ഗാനത്തിന്റെ ഏറ്റവും വലിയ വിജയമായി കണക്കാക്കണം, ഇതിനിടക്ക്  ശ്രേയസ്, അലിഷ സോഹ എന്നീ കുട്ടികൾ  ചെയ്ത "വട്ടേപ്പം" ഡാൻസ് വീഡിയോയും കൂടെ ഈ ഗാനം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദിയും അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ നിർമ്മാതാവായ  സഞ്ജു ഉണ്ണിത്താൻ സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ സന്തോഷം പങ്കുവെയ്ക്കുകയുണ്ടായി.

ഒരാഴ്ച്ച മുൻപ് പുറത്തിറങ്ങിയ ഗംഭീര ട്രെയിലറാണ് യഥാർഥത്തിൽ സിനിമയുടെ അത് വരെയും ഉണ്ടായിരുന്ന ജനങ്ങളുടെ പ്രതീക്ഷയെ അത്യുന്നതങ്ങളിൽ എത്തിച്ചതെന്നും പറയാം. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരടിപൊളി ഫാമിലി കോമഡി ക്ലാസ് എന്റർടൈനർ ഗണത്തിലായിരിക്കും ചിത്രമെന്നുള്ളതും ട്രെയിലർ കാണുമ്പോൾ തന്നെ നമുക് മനസ്സിലാക്കാം. 

എന്തായാലും വലിയ താരങ്ങളൊന്നുമില്ലെങ്കിൽ കൂടി ഒരു പടത്തിന് കിട്ടേണ്ടതിലും ഒരുപാട് ഉയരത്തിൽ പ്രേക്ഷക പിന്തുണ ഈ ചിത്രത്തിന് ലഭിക്കുന്നുണ്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയകളിൽ നിലവിലെ "മന്ദാകിനി" തരംഗം നമുക് കാണിച്ചു തരുന്നത്.

മറ്റു മുൻനിര താരങ്ങളുടെ പടങ്ങൾക്കിടയിൽ പോലും മുന്നേ തീരുമാനിച്ചുറപ്പിച്ച റിലീസ് ഡേറ്റിൽ നിന്നും പിന്മാറാതെ ഒരു ക്ലാഷ് റിലീസിനൊരുങ്ങിയത് തങ്ങൾക്ക് ചിത്രത്തിന്റെ കണ്ടന്റിലുള്ള ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രമാണെന്ന് അണിയറ പ്രവർത്തകർ ഇതിനോടകം പറഞ്ഞിട്ടുമുണ്ട്.. എന്തായാലും മെയ് 24 ന് തിയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുന്ന "മന്ദാകിനി"മലയാള സിനിമക്ക് ഈ വർഷം ലഭിക്കാൻ പോവുന്ന മറ്റൊരു വമ്പൻ ഹിറ്റായിരിക്കുമെന്ന് തന്നെയാണ് ഇത് വരെയുള്ള ചിത്രത്തിന്റെതായ അപ്ഡേറ്റ്സ് നൽകുന്ന സൂചന.! 

അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്.  മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.

'ക്രിസ്ത്യൻ വികാരത്തെ വ്രണപ്പെടുത്തി' ഹര്‍ജിയില്‍ കരീന കപൂറിന് ഹൈക്കോടതി നോട്ടീസ്

'സ്പൈഡർ മാന്‍റെ' റോമിയോ ആൻഡ് ജൂലിയറ്റ് ഷോ ആദ്യദിവസം മുടങ്ങി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചത്താ പച്ചയിലെ 'നെഞ്ചിലെ' എന്ന ഗാനം പുറത്ത്; ചിത്രം ജനുവരി 22 മുതൽ തിയേറ്ററുകളിൽ
'ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്, ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം...; തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ