തലയും പിള്ളേരും പൊളിച്ചടുക്കുന്നത് തുടരുന്നു, ഛോട്ടാ മുംബൈ നേടിയത്

Published : Jun 17, 2025, 10:43 AM ISTUpdated : Jun 17, 2025, 11:11 AM IST
Chotta Mumabi

Synopsis

ഛോട്ടാ മുംബൈ ആകെ നേടിയത്.

മോഹൻലാല്‍‌ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വൻ ഉത്സവപ്രതീതിയിലാണ് മോഹൻലാല്‍ നായകനായ ചിത്രം വീണ്ടും എത്തിയിരിക്കുന്നത്. ഓപ്പണിംഗില്‍ മലയാളം റീ റിലീസുകളില്‍ മോഹൻലാലിന്റെ തന്നെ സ്‍ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം. വല്ല്യേട്ടനെയും ദേവദൂതനെയും വീഴ്‍ത്തിയാണ് ചിത്രം കളക്ഷനില്‍ മുന്നേറിയത്. അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കേരള ബോക്സ് ഓഫീസില്‍ 3.78 കോടി രൂപയാണ് ഛോട്ടാ മുംബൈ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു.

ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദ​േവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ ആരാധകര്‍ സമീപ വര്‍ഷങ്ങളില്‍ തങ്ങളുടെ ഒത്തുചേരലുകളില്‍ പലപ്പോഴും ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് അടക്കമുള്ള റീ റിലീസുകള്‍ക്ക് ശേഷമെത്തിയ മോഹന്‍ലാലിന്‍റെ റീ റിലീസ് കൂടിയാണ് ഛോട്ടാ മുംബൈ. വലിയ റീപ്പീറ്റ് വാലു ഉള്ള ചിത്രം ആയിട്ടാണ് ഛോട്ടാ മുംബൈയെ കണക്കാക്കുന്നത്. ടെലിവിഷനിലും ഹിറ്റാണ് ഛോട്ടാ മുംബൈ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍