Asianet News MalayalamAsianet News Malayalam

ഗുണ്ടുര്‍ കാരം വൻ ഹിറ്റ്, കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ഗുണ്ടുര്‍ കാരം നേടിയത്.

Mahesh Babus Guntur Kaaram collection report out earns more than 231 crore hrk
Author
First Published Jan 22, 2024, 5:46 PM IST

മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രമാണ് ഗുണ്ടുര്‍ കാരം. ഗുണ്ടുര്‍ കാരം ആഗോളതലത്തില്‍ 231 കോടി നേടി എന്നാണ് പുതുതായി പുറത്തുവിട്ട ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഒടിടിയില്‍ എപ്പോഴായിരിക്കും ഗുണ്ടുര്‍ കാരം സിനിമ എത്തുക എന്നതിനറെ സൂചനകളും പുറത്തായിട്ടുണ്ട്. നെറ്റ്‍ഫ്ളിക്സില്‍ മഹേഷ് ബാബു നായകനായ ചിത്രം ഫെബ്രുവരി ഒമ്പതിനോ 16നോ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹേഷ് ബാബു നിറഞ്ഞാടുന്ന ഒരു ചിത്രമാണ് ഗുണ്ടുര്‍ കാരം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഗുണ്ടുര്‍ കാരം ഒരു മാസ് ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നതും. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ച പാട്ടുകള്‍ ഹിറ്റാകുകയാണ്.

Read More: 'സ്‍നേഹം നിറയ്ക്കുന്നതിന് നന്ദി', ഭാര്യക്ക് ആശംസകളുമായി മഹേഷ് ബാബു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios