കുതിക്കാൻ നേര്, ഇനി മോഹൻലാല്‍ ഷോ, സൌദിയില്‍ തീരുമാനമായി

Published : Nov 27, 2023, 10:04 PM ISTUpdated : Dec 07, 2023, 06:20 PM IST
കുതിക്കാൻ നേര്, ഇനി മോഹൻലാല്‍ ഷോ, സൌദിയില്‍ തീരുമാനമായി

Synopsis

റെക്കോര്‍ഡുകള്‍ തിരുത്തുമോ മോഹൻലാലിന്റെ നേര്?.  

വലിയ ഹൈപ്പുമൊന്നുമില്ലാതിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു നേര്. എന്നാല്‍ പോകെപ്പോകെ കാത്തിരിപ്പ് ഏറ്റുന്ന ഒരു ചിത്രമായി മാറുകയാണ് നേര് എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലയിടങ്ങളിലും വ്യാപകമായി നേരിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ വലിയൊരു മാര്‍ക്കറ്റായ സൌദിയിലും മോഹൻലാല്‍ ചിത്രം നേരിന് വലിയ സ്വീകരണമാണ് ആരാധകര്‍ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ലാല്‍കെയര്‍ സൌദി അറേബ്യയാണ് ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നത്. റിയാദിലും ജിദ്ദയിലും മോഹൻലാലിന്റെ നേരിന്റെ ഫാൻസ് ഷോ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. നേരിന്റെ റിലീസായി 21നാണ് ഫാൻസ് ഷോകളും സംഘടിപ്പിക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ ഫോണ്‍ നമ്പറുകളും താരത്തിന്റെ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ നേരിന് കേരളത്തിലും വിവിധ ഇടങ്ങളില്‍ ഫാൻസ് ഷോകള്‍ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. മോഹൻലാല്‍ വക്കീലാകുന്ന നേരിന്റെ ഫാൻസ് ഷോ  കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂര്‍ തിയറ്ററുകളിലും സംഘടിപ്പിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പുമാണ്. വിഷ്‍ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ'യും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണ്.

Read More: ബോക്സ് ഓഫീസ് കിംഗ് ആ താരം?, 2018നും മറികടക്കാനാകാത്ത വമ്പൻ റെക്കോര്‍ഡ്, തൊട്ടുപിന്നില്‍ ഒരു സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ഒറ്റ തീരുമാനം, അല്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമ വിട്ടേനെ'; നിവിന്‍ പോളി പറയുന്നു
'പഠനകാലത്ത് അവർ നൽകിയ സ്നേഹവും കരുതലും മറക്കാനാകില്ല'; കുറിപ്പുമായി ബി. ഉണ്ണികൃഷ്ണൻ