Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസ് കിംഗ് ആ താരം?, 2018നും മറികടക്കാനാകാത്ത വമ്പൻ റെക്കോര്‍ഡ്, തൊട്ടുപിന്നില്‍ ഒരു സര്‍പ്രൈസ്

കേരളത്തിന് പുറത്ത് ഇന്ത്യയുടെ മറ്റിടങ്ങളില്‍ കളക്ഷനില്‍ മുന്നില്‍ ആ വമ്പൻ താരം.
 

Kerala box office record collection Mohanlals Pulimurugan is number one at rest of India Kurupu Tovino hrk
Author
First Published Nov 27, 2023, 4:36 PM IST

കേരളത്തിന്റെ ബോക്സ് ഓഫീസ് കിംഗ് ആരാണ് എന്നത് കൃത്യമായി ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുൻനിരക്കാര്‍ പല വിഭാഗങ്ങളില്‍ ഒന്നാമത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ പുറത്ത് ഇന്ത്യയിലെ മറ്റിടങ്ങളില്‍ കളക്ഷൻ കൂടുതല്‍ നേടിയത് മലയാളത്തില്‍ നിന്നുള്ള ഏത് സിനിമയാണ് എന്നാണ് ഇവിടെ പരിശോധിക്കുന്നത്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് മോഹൻലാല്‍ ചിത്രമായ പുലിമുരുകനാണ്.

പലതുകൊണ്ടും പ്രത്യേകതകളുള്ള ഒരു മലയാള ചിത്രമായ പുലിമുരുകൻ കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആകെ നേടിയത് 20.86 കോടി രൂപയായിരുന്നു. കേരളത്തിന് പുറത്ത് ഒരു മലയാള സിനിമ വാണിജ്യ വിജയത്തിന്റെ പുത്തൻ കണക്കെടുപ്പുകളില്‍ ആദ്യം തലയുയര്‍ത്തി നിന്നത് പുലിമുരുകനിലൂടെയായിരുന്നു. ബോളിവുഡും തമിഴകവും തെലുങ്കുമെല്ലാം 100 കോടി ക്ലബിലും അതിനപ്പുറവും എത്തിയതിന്റെ നേട്ടങ്ങള്‍ ആഘോഷിച്ചപ്പോള്‍ അധികം വൈകാതെ മലയാളവും അക്കൂട്ടത്തിലേക്ക് എത്തി. ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ ഇടംനേടുന്നത് മോഹൻലാലിനെ നായകനായി വൈശാഖ് ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ സംവിധാനം ചെയ്‍ത് 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകനായിരുന്നു.

പിന്നീടും മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കോടി ക്ലബില്‍ കടന്നുവെങ്കിലും പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാനായില്ല. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബിലെത്തിയ 2018 കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ കളക്ഷൻ നേടിയ മലയാള സിനിമകളില്‍ രണ്ടാം സ്ഥാനത്താണ്. കേരളത്തിന് പുറത്ത് 2018 18.30 കോടി രൂപയാണ് ആകെ നേടിയത്. ദുല്‍ഖറിന്റേതായി വൻ ഹൈപ്പുമായി എത്തിയ ചിത്രം ദുല്‍ഖര്‍ കേരളത്തിന് പുറത്ത് ഇന്ത്യൻ പ്രദേശങ്ങളില്‍ നിന്ന് ആകെ 16.10 കോടി രൂപ നേടി തൊട്ടു പിന്നിലെ സ്ഥാനത്തുണ്ട്.

നാലാം സ്ഥാനത്തും മോഹൻലാലാണ്. മോഹൻലാലിന്റെ ലൂസിഫര്‍ ആകെ 12.22 കോടി രൂപ നേടിയാണ് നാലാം സ്ഥാനത്ത് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. തൊട്ടുപിന്നാലെ മോഹൻലാലിന്റെ ഒടിയൻ 7.80 കോടി രൂപ നേടി ഇടം നേടിയിരിക്കുന്നു. അടുത്ത സ്ഥാനം നേടിയിരിക്കുന്നത് 7.20 കോടി രൂപ നേടിയ കിംഗ് ഓഫ് കൊത്തയാണ്.

Read More: 'അതൊക്കെ ഞാനും കാണുന്നുണ്ട്', അങ്ങനെ പറഞ്ഞിട്ടില്ലെന്നും നടി പരിനീതി ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios