'ഇദ്ദേഹമാണ് പ്രൊഡ്യൂസര്‍'; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി ജീത്തു ജോസഫ്

Published : May 13, 2024, 08:07 PM IST
'ഇദ്ദേഹമാണ് പ്രൊഡ്യൂസര്‍'; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി ജീത്തു ജോസഫ്

Synopsis

'ലെവല്‍ ക്രോസി'ന്‍റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജീത്തു ജോസഫ് റാം അപ്ഡേറ്റും അറിയിച്ചത്

ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമെന്ന് പറയുമ്പോള്‍ത്തന്നെ സിനിമാപ്രേമികളെ സംബന്ധിച്ച് ഒരു പ്രതീക്ഷയുണ്ട്. ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ച വിശ്വാസം ആണത്. ഇരുവരുടെയും കൂട്ടായ്‍മയില്‍ പ്രഖ്യാപിക്കപ്പെട്ട് എന്നാല്‍ ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് റാം. കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിയ സിനിമ ഉപേക്ഷിക്കില്ലെന്ന് ജീത്തു പലകുറി വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

തന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ലെവല്‍ ക്രോസിന്‍റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജീത്തു ജോസഫ് റാം അപ്ഡേറ്റും അറിയിച്ചത്. റാം നിര്‍മ്മാതാവ്, അഭിഷേക് ഫിലിംസ് ഉടമ രമേഷ് പി പിള്ളയാണ് ലെവല്‍ ക്രോസിന്‍റെയും നിര്‍മ്മാണം. രമേഷിനെ സദസ്സിന് പരിചയപ്പെടുത്തിക്കൊണ്ടാണ് ജീത്തു റാം അപ്ഡേറ്റ് അറിയിച്ചത്- "ഇദ്ദേഹം തന്നെയാണ് റാമിന്‍റെയും പ്രൊഡ്യൂസര്‍. എനിക്കറിയാം, ഞാന്‍ എവിടെ പോയാലും എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു കാര്യമാണ് റാം എന്ന് വരും എന്നത്. റാമിന്‍റെ ഷൂട്ടിംഗ് ഉടനെതന്നെ ആരംഭിക്കും", ജീത്തു ജോസഫ് പറഞ്ഞു. 

പല വിദേശ രാജ്യങ്ങളിലും ചിത്രീകരണമുള്ള റാമിന്‍റെ ലൊക്കേഷനുകളിലൊന്നാണ് ടുണീഷ്യ. റാമിന്‍റെ ലൊക്കേഷന്‍ തിരയലിനിടയിലാണ് ടുണീഷ്യയില്‍ ലെവല്‍ ക്രോസ് സിനിമയ്ക്ക് പറ്റിയ ഒരു ലൊക്കേഷനും കണ്ടെത്തിയതെന്ന് ജീത്തു പറഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്‍റെ രചനയും ജീത്തുവിന്‍റേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ആസിഫ് അലിയാണ് ഈ ചിത്രത്തിലെ നായകന്‍. 

ALSO READ : മുന്നില്‍ 'മഞ്ഞുമ്മലും' 'അയലാനും' മാത്രം! ബോക്സ് ഓഫീസില്‍ ആ നേട്ടം കൊയ്‍ത് 'അറണ്‍മണൈ 4'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക