ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

Published : Feb 14, 2025, 08:16 PM ISTUpdated : Feb 17, 2025, 10:45 AM IST
ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

Synopsis

സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും എടുത്ത് പറഞ്ഞ് വിമര്‍ശനവുമായി ആയിരുന്നു ആന്‍റണിയുടെ ഇന്നലത്തെ പോസ്റ്റ്

സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതുള്‍പ്പെടെ ജി സുരേഷ് കുമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത മോഹന്‍ലാല്‍ 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നും കുറിച്ചിട്ടുണ്ട്.

സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും എടുത്ത് പറഞ്ഞ് വിമര്‍ശനവുമായി ആയിരുന്നു ആന്‍റണിയുടെ ഇന്നലത്തെ പോസ്റ്റ്. അതിലൊന്നായിരുന്നു എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് സുരേഷ് കുമാര്‍ പരസ്യമായി പറഞ്ഞു എന്നത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ അടക്കം നിരവധി താരങ്ങള്‍ ആന്‍റണിക്ക് ഐക്യദാര്‍ഢ്യം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അഭിപ്രായം സുരേഷ് കുമാര്‍ മാത്രമായി എങ്ങനെയാണ് തീരുമാനിക്കുക എന്നതായിരുന്നു ആന്‍റണിയുടെ പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ സംഘടനയുടെ കൂട്ടായ തീരുമാനമാണ് താന്‍ വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞതെന്ന് ആന്‍റണിയുടെ വിമര്‍ശനം വന്നതിന് പിന്നാലെ ജി സുരേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. സുരേഷ് കുമാറിനെ പിന്തുണച്ചും ആന്‍റണി പെരുമ്പാവൂരിനെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇന്ന് പ്രസ്താവനയും ഇറക്കി.

സിനിമാ മേഖലയിലെ സംഘടനകളായ ഫിയോക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫെഫ്ക എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലെ തീരുമാനമായിരുന്നു പ്രഖ്യാപിച്ചിരിക്കുന്ന സിനിമാ സമരമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആയ ആന്‍റോ ജോസഫ് അവധിയിലായതിനാലാണ് വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായ സുരേഷ് കുമാര്‍ തീരുമാനം പരസ്യമായി പറഞ്ഞതെന്നും വിശദീകരണ കുറിപ്പില്‍ ഉണ്ട്. അതേസമയം ആന്‍റണിക്ക് പരസ്യ പിന്തുണയുമായി മോഹന്‍ലാല്‍ കൂടി എത്തുന്നതോടെ വിഷയം കൂടുതല്‍ ചര്‍ച്ചകളിലേക്ക് പോകുമെന്ന് ഉറപ്പാണ്. 

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കേപ്‍ടൗണ്‍' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്