'ജീവന്‍' വരുന്നു; സിനു സിദ്ധാര്‍ഥ് നായകന്‍, ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

Published : Feb 07, 2024, 06:50 PM IST
'ജീവന്‍' വരുന്നു; സിനു സിദ്ധാര്‍ഥ് നായകന്‍, ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

Synopsis

മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്ന ചിത്രം

വിനോദ് നാരായണൻ രചന - സംവിധാനം നിർവ്വഹിക്കുന്ന 'ജീവൻ' എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്ന ചിത്രത്തിൽ സിനു സിദ്ധാർത്ഥ് ആണ് നായകനായി എത്തുന്നത്. ജീവൻ എന്ന കഥാപാത്രമായാണ് സിനു സിദ്ധാർഥ് എത്തുന്നത്. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സുനിൽ പണിക്കർ, റൂബി ബാലൻ വിജയൻ, പ്രീതി ക്രിസ്റ്റീന പോൾ, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപികാ ഫിലിംസിന്റെ ബാനറിൽ സുനിൽ പണിക്കരും വിഷ്ണു വിജയനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മദ്യപാനത്തിന്റെ വിവിധ  ദുരന്ത തലങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. തീർത്തും ഒരു കുടുംബചിത്രമായി എത്തുന്ന 'ജീവൻ' സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത് ഗോപി സുന്ദർ ആണ്. ഷിബു ചക്രവർത്തിയാണ് ഗാനരചന.

ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, എഡിറ്റിംഗ് ബാബു രത്നം, കലാസംവിധാനം രജീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്, കൊറിയോഗ്രാഫി ഡെന്നി പോൾ, മേക്കപ്പ് അനിൽ നേമം, വസ്ത്രാലങ്കാരം വീണ അജി, കളറിസ്റ്റ് രമേഷ് അയ്യർ, സ്റ്റണ്ട് കൊറിയോഗ്രാഫി ജെറോഷ്, സ്റ്റിൽസ് ഹരി തിരുമല, ഡിസൈൻസ് ബാൺ ഔൾ മീഡിയ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർടെയ്ന്‍‍മെന്‍റ്സ്.

ALSO READ : പത്ത് വര്‍ഷം കൊണ്ട് നോവലില്‍ നിന്ന് സിനിമ; ആടുജീവിതത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ പങ്കുവച്ച് ബെന്യാമിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ