കത്തനാരെ കാണാനെത്തിയ ലൂസിഫര്‍, മോഹൻലാലിന്റെ ഫോട്ടോകള്‍ പുറത്ത്

Published : Nov 11, 2023, 03:15 PM ISTUpdated : Nov 11, 2023, 03:18 PM IST
കത്തനാരെ കാണാനെത്തിയ ലൂസിഫര്‍, മോഹൻലാലിന്റെ ഫോട്ടോകള്‍ പുറത്ത്

Synopsis

കത്തനാറിന്റെ ലൊക്കേഷൻ മോഹൻലാല്‍ സന്ദര്‍ശിച്ചു.

ജയസൂര്യ നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് കത്തനാര്‍. വലിയ ക്യാൻവാസിലാണ് കത്തനാര്‍ ഒരുങ്ങുന്നത്. കത്തനാര്‍ ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് എന്ന ഒരു പ്രത്യേകതയുമുണ്ട്. ജയസൂര്യയുടെ കത്തനാറിന്റെ സെറ്റില്‍ മോഹൻലാല്‍ എത്തിയതിന്റെ ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറയുന്ന കത്തനാറിനറെ സംവിധായകൻ റോജിൻ ജോസഫിന്റെയും നായകൻ ജയസൂര്യയുടെയും ഒപ്പം ലൂസിഫര്‍ രണ്ടിന്റെ തിരക്കുകള്‍ക്കിടെ എത്തിയ മോഹൻലാലിനെ കാണാം. തിരക്കഥ ആര്‍ രാമാനന്ദാണ് എഴുതുന്നത്. ഛായാഗ്രാഹണം നീല്‍ കുഞ്ഞയാണ്. പിരീഡ് ഫാന്റസി ത്രില്ലറിന്റെ സംഗീത സംവിധാനം രാഹുല്‍ സുബ്രഹ്‍മണ്യനാണ് നിര്‍വഹിക്കുന്നത്.

ഗോകുലം ഗോപാലനാണ് കത്തനാര്‍ നിര്‍മിക്കുന്നത്. കത്തനാര്‍ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ നിര്‍മിക്കുമ്പോള്‍ കൊറിയൻ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് സ്റ്റണ്ട് കൊറിയോഗ്രാഫി. നായകൻ ജയസൂര്യക്ക് പ്രതീക്ഷയുള്ള പുതിയ ചിത്രം കത്തനാര്‍ നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആൻഡ് വെര്‍ച്വല്‍ പ്രൊഡക്ഷൻസിലൂടെയാണ് അവതരണം. ഒരു പടുകൂറ്റൻ സെറ്റാണ് പുതിയ ചിത്രത്തിന് വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയത്. തമിഴ് തെലുങ്ക് ഭാഷകളിലെ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച് മലയാളി രാജീവൻ ആണ് ജയസൂര്യയുടെ 'കത്തനാരിന്റെ' സെറ്റ് രൂപകല്‍പന ചെയ്‍തിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്..

ഏറെ തയ്യാറെടുപ്പുകളുമായി ജയസൂര്യ നായകനാകുന്ന ചിത്രം കത്തനാറില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ അനുഷ്‍ക ഷെട്ടിയാണ് നായികയാകുന്നത് എന്നതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ വിനീതും നിര്‍ണായക വേഷത്തിലുണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ മുൻനിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ റിലീസ് 2024ല്‍ ആയിരിക്കും . ഇനിയും ജയസൂര്യയുടെ കത്തനാറിന് 150 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Read More: കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും