നവാഗതനായ ജിത്തു സതീശൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മിസ്റ്ററി ഫാൻ്റസി ത്രില്ലറാണ്

കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമ ‘സംഭവം അധ്യായം ഒന്ന് ' മാർച്ച്‌ 6 ന് തിയറ്ററിലെത്തും. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയുടെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കേരള- തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിൻ്റെ നിഗൂഢതകൾ എന്തെന്ന് ചിത്രം അന്വേഷിക്കുന്നു. ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പി ആർ ഒ ഐശ്വര്യ രാജ്.