അതിഥിയായി മോഹന്‍ലാല്‍; 'ഒടിയനെ' വരച്ചുനല്‍കി പ്രണവ്

Published : Feb 07, 2020, 09:11 PM IST
അതിഥിയായി മോഹന്‍ലാല്‍; 'ഒടിയനെ' വരച്ചുനല്‍കി പ്രണവ്

Synopsis

തന്നെ കാണാനെത്തുന്ന പ്രിയനടന് സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രത്തെ പ്രണവ് വരച്ച് സൂക്ഷിച്ചിരുന്നു. ഒടിയന്‍ സിനിമയിലെ 'മാണിക്യന്റെ' ചെറുപ്പത്തിലെ രൂപമാണ് പ്രണവ് മോഹന്‍ലാലിനുവേണ്ടി വരച്ചത്.  

മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ ചിത്രകാരന്‍ പ്രണവ് ആദ്യമായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പങ്കെടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നേടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നേരിട്ടെത്തി നല്‍കിയ പ്രണവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വാര്‍ത്തകളിലൂടെ അറിഞ്ഞ ഈ കലാകാരനെ കാണാന്‍ ഒരു സവിശേഷ അതിഥി നേരിട്ടെത്തി. സാക്ഷാല്‍ മോഹന്‍ലാല്‍!

 

ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് കാലുകള്‍ കൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. തന്നെ കാണാനെത്തുന്ന പ്രിയനടന് സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രത്തെ പ്രണവ് വരച്ച് സൂക്ഷിച്ചിരുന്നു. ഒടിയന്‍ സിനിമയിലെ 'മാണിക്യന്റെ' ചെറുപ്പത്തിലെ രൂപമാണ് പ്രണവ് മോഹന്‍ലാലിനുവേണ്ടി വരച്ചത്. ഫ്രെയിം ചെയ്ത ചിത്രം പ്രണവ് തന്നെ മോഹന്‍ലാലിന് കൈമാറി.

തന്റെ ആരാധകന്‍ കൂടിയായ പ്രണവിനോട് വിശേഷങ്ങള്‍ ചോദിച്ചും തമാശ പങ്കിട്ടും സമയം ചിലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്. അതിനുമുന്‍പ് പ്രിയതാരത്തിനൊപ്പം പ്രണവ് ഒരു സെല്‍ഫിയുമെടുത്തു. 

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'