'ഇച്ചാക്ക എന്റെ സുഹൃത്ത്, കൂടപ്പിറപ്പ്...'; മമ്മൂട്ടിക്ക് പിറന്നാൾ സ്നേഹവുമായി മോഹൻലാൽ

Published : Sep 07, 2021, 09:17 AM ISTUpdated : Sep 07, 2021, 11:47 AM IST
'ഇച്ചാക്ക എന്റെ സുഹൃത്ത്, കൂടപ്പിറപ്പ്...'; മമ്മൂട്ടിക്ക് പിറന്നാൾ സ്നേഹവുമായി മോഹൻലാൽ

Synopsis

ഇന്ന് എന്റെ ഇച്ചാക്കയുടെ പിറന്നാളാണ്. 40 വർഷത്തെ സഹോദര സ്നേഹമാണ് എനിക്ക് ഇച്ചാക്കയുമായുള്ളത്. 53 സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു...

70ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ അദ്ദേഹത്തെ ആശംസകൊണ്ട് നിറയ്ക്കുമ്പോൾ, മോഹൻലാലും അദ്ദേഹത്തിന് പിറന്നാളാശംസകൾ നേരുകയാണ്. 40 വർഷത്തെ സഹോദര തുല്യമായ ബന്ധത്തെ കുറിച്ചാണ് മമ്മൂട്ടിയുടെ 70ാം പിറന്നാൾ ദിനത്തിൽ മോഹൻലാലിന് പറയാനുള്ളത്. ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഇച്ചാക്ക അന്നും ഇന്നും തന്റെ ഒപ്പമുണ്ടെന്നും. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും മോഹൻലാൽ പറഞ്ഞു. 

മോഹൻലാലിന്റെ വാക്കുകൾ...

ഇന്ന് എന്റെ ഇച്ചാക്കയുടെ പിറന്നാളാണ്. 40 വർഷത്തെ സഹോദര സ്നേഹമാണ് എനിക്ക് ഇച്ചാക്കയുമായുള്ളത്. 53 സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. ഒന്നിച്ച് അഞ്ച് സിനിമകൾ നിർമ്മിച്ചു. ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള  കൂടപ്പിറപ്പായും ഒകകെ ഇച്ചാക്ക അന്നും ഇന്നും എന്റെ ഒപ്പമുണ്ട്. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. വെള്ളിത്തിരയിൽ 50 സുവർണ്ണവർഷങ്ങൾ തികച്ച ഇച്ചാക്ക ഇനി ഒരുപാട് കാലം അഭിനയ രംഗത്ത് തിളങ്ങി നിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഇച്ചാക്കയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. 

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ