മിഥുൻ മാനുവൽ തോമസാണ് സംവിധാനം.

ആടിന്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത് ഷബീറും, ക്യാപ്റ്റൻ ക്ലീറ്റസ്സും,, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങൾ. ആട് 3 യിലും ഇതേ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ഏഴു കഥാപാത്രങ്ങളെ പ്രേക്ഷകർ മുമ്പ് എങ്ങനെ കണ്ടു അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ് ആട്-3 യിലും എത്തുന്നത്. ഈ കഥാപാത്രങ്ങളുടെ ഒറിജിനൽ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഈ അഭിനേതാക്കളുടെ തന്നെ മറ്റൊരു രൂപത്തിലും ഭാവത്തിലും,വേഷത്തിലുമുള്ള പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു. ആടിലെ പ്രധാന കഥാപാത്രങ്ങൾ ആ രീതിയിൽ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകർക്ക് ഏറെ കനതുകവും, ആകാംക്ഷയും ഉളവാക്കിയിരുന്നു. ഈ അവസരത്തിലാണ് ഒറിജിനൽ ലുക്കിൽത്തന്നെ ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഈ വൈരുദ്ധ്യം തന്നെയാണ് ആട്-3 എന്ന സിനിമയെ വ്യത്യസ്ഥമാക്കുന്നതും.

ഫാന്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കു ന്നത് ജയസൂര്യ (ഷാജി പാപ്പൻ) വിനായകൻ ( ഡ്യൂഡ്) സണ്ണി വെയ്ൻ (മ്പാത്താൻ സേവ്യർ ) സൈജു ക്കുറുപ്പ് (അറക്കൽ ബാപ്പു ) ഇന്ദ്രൻസ് (പി.പി. ശശി ) ധർമ്മജൻ ബോൾഗാട്ടി ( ക്യാപ്റ്റൻ ക്ലീറ്റസ് )വിജയ് ബാബു ( സർബത്ത് ഷബീർ) എന്നിവരുടേതാണ്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

ഇവർക്കൊപ്പം ഹോളിവുഡ്ഡിൽ നിന്നുള്ള അലിയാ ഭൗം കാത്തെ ലാറ എന്ന സുപ്രധാനമായ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വ്യത്യസ്‍തമായ ലൊക്കേഷനുകളിലൂടെ നൂറ്റിമുപ്പതോളം ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് പൂർത്തിയായിരിക്കുന്നത്. പാലക്കാട്ടെ മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നിവിടങ്ങളിലും ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ എന്നിവിടങ്ങളിലുമായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. അജു വർഗീസ്. ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ സ്റ്റെഫി സേവ്യർ. സ്റ്റിൽസ് - വിഷ്‍ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - വിനയ് .ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര ' പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. പിആര്‍ഒ വാഴൂർ ജോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക