'എന്താ മോനെ ജയിച്ച് വാ', പിഷാരടിക്ക് 'കൈ കൊടുത്ത്' മോഹൻലാൽ

Published : Mar 20, 2026, 12:53 PM IST
Mohanlal and Ramesh Pishaordy

Synopsis

രമേഷ് പിഷാരടിക്ക് ആശംസകളുമായി മോഹൻലാല്‍.

പാലക്കാട് നിന്ന് യൂ.ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. പിഷാരടി തന്റെ ഫേസ് ബുക്ക് പേജിൽ ഇരുവരും കൈകൊടുക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. "എന്താ മോനെ ജയിച്ച് വാ" എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്‍തിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നായതുകൊണ്ടു തന്നെ വ്യക്തി ബന്ധങ്ങൾ പ്രചരണായുധമാക്കാനുള്ള പുറപ്പാടിലാണ് പിഷാരടി. പല തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിന് പുറമേയുള്ള താരസാന്നിധ്യം ഏറെ ചർച്ചയായിട്ടുള്ളതാണ്യ ഇത്തവണ അത് തനിക്ക് അനുകൂലമാക്കാനുള്ള തയ്യാറെടുപ്പിലാണ് പിഷാരടി. സിനിമാ മേഖലയിലുള്ള തന്റെ സൗഹൃദവലയം ഇലക്ഷൻ പ്രചരണത്തിൽ ലാഭ്യമാക്കാനുള്ള ശ്രമം പിഷാരടി തുടങ്ങി കഴിഞ്ഞു എന്നു തന്നെ വേണം കരുതാൻ.

നേരത്തെ തന്നെ നടൻ മമ്മൂട്ടി തനിക്ക് ആശംസകൾ അറിയിച്ചതായും ജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിൽ എത്താമെന്ന് മമ്മൂട്ടി പറഞ്ഞ‍തായി പിഷാരടി അറിയിച്ചിരുന്നു. അതേസമയം നടൻ ആസിഫ് അലിയും പിഷാരടിക്ക് പന്തുണ അറിയിച്ചിട്ടുണ്ട്. പ്രചരണത്തിന് വിളിച്ചാൽ പോകുമെന്ന് ആസിഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിഷാരടിയുടെ കഴിവുകളിൽ തനിക്ക് വിശ്വാസമുണ്ടെന്നും അ‌ർഹതയുള്ള സ്ഥാനാ‍‍‌ർത്ഥിയാണെന്നും ആസിഫ് പറഞ്ഞു.

അതേസമയം പാലക്കാട് ഇത്തവണ ബി.ജെ.പി ആക്കൗണ്ട് തുറക്കാൻ കണ്ണ് വെച്ചിരിക്കുന്ന ഒരു മ‌ണ്ഡലം കൂടിയാണ്. അത്കൊണ്ടുതന്നെ മത്സരം അൽപ്പം കടുപ്പമേറും. താരങ്ങളെ പ്രചരണ തന്ത്രമാക്കി ജനശ്രദ്ധ നേടുന്നതോടൊപ്പം തന്നെ രാഷ്ട്രീയപരമായും ആവേശം ഉണ്ടാക്കാൻ കഴിയും. കൂടാതെ സ്ഥാനാർത്ഥി പട്ടികയിൽ താരങ്ങളെ പരി​ഗ​ണിക്കുന്നത് വോട്ടർമാരിൽ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുമെന്നാണ് കോൺ​ഗ്രസ് കരുതുന്നത്. അണികളിലും ഒരേ പോലെ ആവേശം കൊണ്ടുവരാൻ കഴിയുന്നതോടെ പാലക്കാട്ടെ പ്രചരണം ഇത്തവണ കൊഴുക്കുമെന്ന് വേണം പറയാൻ. ഇത്തവണ പാലക്കാട് വിജയിക്കുമെന്ന് ഉറിപ്പിച്ച് ബി.ജെ.പിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വോട്ട് കൂടിയെന്നും ഇത്തവണ മണ്ഡലം പിടിക്കുമെന്ന് എൽഡിഎഫും വ്യക്തമാക്കിയതോ‍ടെ പാലക്കാട്ട് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ, ഏറ്റവും മികച്ച നേതാവ് ആര്? മറുപടിയുമായി നടി ഡയാന ഹമീദ്
'20 കോടി തന്നാലും ബിജെപിയിലേക്കില്ല'; നിലപാട് വ്യക്തമാക്കി ജാസി