മോഹൻലാലിന് വീണ്ടും പുതുപുത്തൻ റെയ്‍ബാൻ ഗ്ലാസ് സമ്മാനിച്ച് ഭദ്രൻ

Published : Dec 31, 2022, 03:40 PM ISTUpdated : Dec 31, 2022, 03:45 PM IST
മോഹൻലാലിന് വീണ്ടും പുതുപുത്തൻ റെയ്‍ബാൻ ഗ്ലാസ് സമ്മാനിച്ച് ഭദ്രൻ

Synopsis

'സ്‍ഫടികം' വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്.

മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത്  വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ്. ഭദ്രൻ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രം ഫെബ്രുവരി ഒമ്പതിനാണ് വീണ്ടും തിയറ്ററുകളിലെത്തുക.  1995 മാര്‍ച്ച് 30നാണ് 'സ്‍ഫിടികം' മലയാളികള്‍ക്ക് ആദ്യമായി മുന്നിലെത്തിയത്. പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും എത്താനിരിക്കെ മോഹൻലാലിന്റെയും ഭദ്രന്റെയും ഒരു ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച.

നടൻ മോഹൻലാലിന് പുതുപുത്തൻ റെയ്‍ബാൻ ഗ്ലാസ് ഭദ്രൻ സമ്മാനിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ 'സ്‍ഫടിക'ത്തിന്റെ മോഷൻ പോസ്റ്റര്‍ മോഹൻലാല്‍ പുറത്തുവിട്ടിരുന്നു. ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം 'ആടുതോമ'യുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ് എന്നായിരുന്നു മോഹൻലാല്‍ എഴുതിയത്. 'സ്‍ഫടികം' എന്ന ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്ന തിയ്യതി മോഹൻലാല്‍ തന്നെയായിരുന്നു ഔദ്യോഗികമായി ആദ്യം അറിയിച്ചതും.

'സ്‍ഫടികം' ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19ന്റെ സാഹചര്യത്തില്‍ റീ റിലീസ് വൈകുകയായിരുന്നു. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായും ഭദ്രൻ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തനിമ നഷ്‍ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്.  സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുണ്ടെന്നും ഭദ്രൻ നേരത്തെ അറിയിച്ചിരുന്നു.

'ആടു തോമ' എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു.  തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ 'ചാക്കോ മാഷ്' എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ് എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.

Read More: 'ഡിയര്‍ വാപ്പി'യുമായി ലാല്‍, ട്രെയിലര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍