ഇടവേളയ്ക്ക് ശേഷം മോഹിനി; 'ഖലീഫ'യിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

Published : Aug 07, 2026, 11:59 AM IST
mohini character poster from khalifa malayalam movie starring prithviraj sukumaran is out

Synopsis

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ആദ്യ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 20 ആണ് റിലീസ് തീയതി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നടി മോഹിനിയുടേതാണ് അത്. നൂര്‍ജഹാന്‍ എന്നാണ് മോഹിനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തുടര്‍ ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പോസ്റ്ററുകളും എത്തും.

ദുബൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ 'ഖലീഫ' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലാണ് അതിഥി വേഷത്തിൽ എത്തുന്നത്. മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. താരത്തിൻ്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിൻ്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി ജോണാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോയുടെതാണ് ചിത്രസംയോജനം.

പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ ഡയറക്ടർസ്: ചേതൻ ഡിസൂസ- യാനിക് ബെൻ - ഫോണിക്സ് പ്രഭു, കോ ഡയറക്ടർ: സുരേഷ് ദിവാകർ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാ‍ർ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനത് സേവ്യര്‍.

ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. നാല്പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയിലാണ് ആരാധകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിസ്‍മയയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം; 'തുടക്കം' ആദ്യ ഷോയ്ക്ക് ഒപ്പമെത്തി പ്രണവ് മോഹന്‍ലാല്‍
ഓട്ടം തുള്ളല്‍ റിലീസ് മാറ്റി