'മോഹിനിയാട്ടം' ടെലിവിഷന്‍ പ്രീമിയര്‍ തിരുവോണ ദിനത്തില്‍; ടൈമിംഗ് പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

Published : Aug 14, 2026, 08:34 AM IST
mohiniyattam 4 days kerala box office collection saiju kurup

Synopsis

ഈ വര്‍ഷത്തെ വിജയചിത്രങ്ങളിലൊന്നായ 'മോഹിനിയാട്ടം' ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നു

ഈ വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ മോഹിനിയാട്ടം ടെലിവിഷന്‍ പ്രീമിയറിന് തയ്യാറെടുക്കുന്നു. ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രമായാണ് മോഹിനിയാട്ടം എത്തുക. ഏഷ്യാനെറ്റില്‍ തിരുവോണ ദിനത്തില്‍ വൈകിട്ട് 3.30 ന് മോഹിനിയാട്ടത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ കാണാം. 2024 ല്‍ പുറത്തെത്തിയ ഭരതനാട്യത്തിന്‍റെ സീക്വല്‍ ആയി ഒരുങ്ങിയ ചിത്രം തിയറ്ററുകളില്‍ എത്തിയത് വിഷു റിലീസ് ആയി ആയിരുന്നു. ഏപ്രില്‍ 10 ന് ആയിരുന്നു റിലീസ്. ചെറിയ സ്ക്രീന്‍ കൗണ്ടോടെ പ്രദര്‍ശനം തുടങ്ങിയ ചിത്രം പിന്നീട് മികച്ച മൗത്ത് പബ്ലിസിറ്റിയോടെ ബോക്സ് ഓഫീസിലും മുന്നേറി. സൈജു കുറുപ്പും തോമസ് തിരുവല്ലയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെയും ബാനറുകളില്‍ ചിത്രം നിർമ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, നിസ്‌താർ സേട്ട്, ശ്രീരേഖ, അന്തരിച്ച നടൻ സന്തോഷ്‌ ഗുരുവായൂർ എന്നിവാരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ പ്രദീപ്‌, ഛായാഗ്രഹണം ബബ്ലു അജു, ചിത്രസംയോജനം ഷഫീഖ് വി ബി, സംഗീതം ഇലക്ട്രോണിക് കിളി, കലാസംവിധാനം ദിൽജിത് എം ദാസ്, ശബ്ദസംവിധാനം ധനുഷ് നായനാർ, ശബ്ദമിശ്രണം വിപിൻ നായർ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, ചമയം മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാൻ കെ എം, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, സ്റ്റിൽസ് വിഷ്ണു എസ് രാജൻ, മോഷൻ പോസ്റ്റർ ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പിആർ ഒ: എ എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്ടെന്റ് ഡിസൈൻ പപ്പറ്റ് മീഡിയ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ 'ഖലീഫ' തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ
'കളങ്കാവല്‍' സംവിധായകനൊപ്പം ജയസൂര്യ; 'മായന്‍' വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി