"മോളിവുഡ് ടൈംസ് സക്സസ് ട്രിലജിയുടെ ഭാഗം, മുകുന്ദൻ ഉണ്ണിയുമായി തീമിൽ മാത്രമാണ് സാമ്യം": അഭിനവ് സുന്ദർ നായക്

Published : May 19, 2026, 12:31 PM IST
Abhinav Sundar Nayak about Mollywood Times

Synopsis

'മുകുന്ദൻ ഉണ്ണി'ക്ക് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ജൂൺ 5-ന് തിയേറ്ററുകളിലെത്തും. Abhinav Sundar Nayak talks about Mollywood Times, Success Trilogy and Mukundan Unni Associates

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് നസ്ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് ഒരുക്കുന്ന 'മോളിവുഡ് ടൈംസ്'. ആദ്യ സിനിമയായ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലെ യുവസംവിധായകരിൽ പ്രതീക്ഷയുള്ള പേരായി മാറിയ സംവിധായകനാണ് അഭിനവ് സുന്ദർ നായകിന്റേത്. നസ്ലെൻ നായകനായി എത്തുന്ന ചിത്രത്തിൽ സംഗീത പ്രതാപ്, ഷറഫുദ്ധീൻ തുടങ്ങീ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.തന്റെ ആദ്യ ചിത്രമായ മുകുന്ദൻ ഉണ്ണിയുടെ രണ്ടാം ഭാഗമല്ല മോളിവുഡ് ടൈംസ് എന്നാണ് അഭിനവ് പറയുന്നത്, എന്നാൽ തീമിൽ ഇരുസിനിമകളും തമ്മിൽ സാമ്യമുണ്ടെന്ന് പറഞ്ഞ അഭിനവ് ഈ ചിത്രം സക്സസ് ട്രിലജിയിൽ വരുന്ന രണ്ടാം ചിത്രമാണെന്ന് കൂട്ടിച്ചേർത്തു.

"സക്സസ്സിനെ പറ്റി സംസാരിക്കുന്ന മൂന്ന് സിനിമകൾ ചെയ്യാൻ മുകുന്ദനുണ്ണിയുടെ സമയം മുതൽ എനിക്ക് പ്ലാൻ ഉണ്ടായിരുന്നു. സക്സസ് ട്രിലജി എന്ന് അതിനെ പറയാം. അതിലെ ആദ്യത്തെ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. അതിന് ശേഷം എനിക്ക് രണ്ട് ഐഡിയകൾ ഉണ്ടായിരുന്നു. അതിൽ രണ്ടാമത്തെ ഐഡിയ ആണ് ഇപ്പോൾ മോളിവുഡ് ടൈംസ് ആയി മാറിയത്. വിജയികളായി മാറുന്ന മൂന്ന് കഥാപാത്രങ്ങൾ, അവരുടെ കഥയാണ് ഈ ട്രിലജി പറയുന്നത്. പക്ഷേ മോളിവുഡ് ടൈംസ് മുകുന്ദനുണ്ണിയുടെ രണ്ടാം ഭാഗമല്ല. തീം മാത്രമാണ് സാമ്യമുള്ളത്, മറ്റു കഥയോ കഥാപാത്രങ്ങളോ തമ്മിൽ ഒരു ബന്ധവുമില്ല." അഭിനവ് സുന്ദർ നായക് പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിനവിന്റെ പ്രതികരണം.

അതേസമയം മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൾ ഈ ചിത്രത്തിൽ വരുന്നുണ്ട്.അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്നു . മോളിവുഡ് ടൈംസിനു ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരമാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട് . ഇപ്പോഴിതാ ഷറഫുദ്ധീന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മോളിവുഡ് ടൈംസിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത്, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & അഭിനവ് സുന്ദർ നായക് , സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റും: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്:ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്:ബോയക്, ഡിസൈന്‍സ്:യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തിരക്കിനിടയിൽ അല്‍പനേരം' ട്രെയിലര്‍ പുറത്ത്
'മക്കളെക്കൊണ്ട് ഭിക്ഷയെടുത്തു, മനോജ് ഞങ്ങളെ ഏറ്റെടുത്തയാൾ, അച്ഛനല്ല'; വെളിപ്പെടുത്തലുമായി ഗംഗയും അമ്മയും