'തിരക്കിനിടയിൽ അല്‍പനേരം' ട്രെയിലര്‍ പുറത്ത്

Published : May 19, 2026, 12:01 PM IST
Thirakkinitayil Alpaneram

Synopsis

സംവിധാനം നിര്‍വഹിക്കുന്നത് ജയൻ ആനിക്കാടാണ്.

തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 22ന് ചിത്രം തീയറ്ററിൽ റിലീസാകുന്നു. ചിത്രത്തിന്റെ രചന, സംവിധാനം ജയൻ ആനിക്കാട് നിർവഹിക്കുന്നു. ആഡ്സ് പ്രൊഡക്ഷൻ ഹൗസ് &നിലാവ് ക്രിയേഷൻസിന്റെ ബാനറിൽ ടോൺസ് അലക്സ്‌,രവി പട്ടാമ്പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.

ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങൾ. ജീവിതത്തിലെ വ്യത്യസ്‍ത അനുഭവങ്ങളിൽ മുന്നോട്ടുപോകുന്ന ഇവരുടെ ടീനേജ് പ്രായത്തിലേക്ക് എത്തുന്ന ഒരേ സ്‍കൂളിൽ പഠിക്കുന്ന കുട്ടികൾ.അവരുടെ കഥയാണ് ചിത്രം പറയുന്നത്. എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കൾ അല്‍പസമയം കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന ശക്തമായ താക്കീതു സമൂഹത്തിനു നൽകുന്ന പ്രമേയമാണിത്.

നിരഞ്ജൻ, നവൻലാൽ, അനിരുധ്, ശിവാനി എന്നീ പുതുമുഖങ്ങളായ ടീനേജ് അഭിനേതാക്കളോടൊപ്പം അജിത് കൂത്താട്ടുകുളം, സുനിൽരാജ് ,സിറിൽ,പ്രദീപ്‌ നെയ്യാറ്റിൻകര, ആശാരാജ്, മുരളി കുട്ടമ്പുഴ, ശ്രീകണ്ഠൻ മാരാരിക്കുളം, നിത്യ എ മേനോൻ,ദേവിക എന്നിവരും അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി. ഡി ഓ പി &എഡിറ്റിംഗ് ടോൺസ് അലക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ എ എസ് അജ്മൽ. ലിറിക്സ് ഡോ. പ്രേം കുമാർ. സംഗീതം മനു രമേശൻ. ആർട്ട് ഷൈൻ ചന്ദ്രൻ. കോസ്ട്യൂമർ ശാന്തി പ്രിയ. മേക്കപ്പ് വിനില കോടഞ്ചേരി. ഓറിയോഗ്രാഫി അനന്തു. ഡിസൈൻസ് ഷൈൻ ചാലക്കുടി, അഗസ്റ്റിൻ ജോസ്. വിതരണം&സ്റ്റുഡിയോ ശുഭശ്രീ സ്റ്റുഡിയോസ്. ഡി ഐ & കളറിസ്റ്റ് ശ്രീജിത്ത് എ യൂ. പിആർഒ എം കെ ഷെജിൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മക്കളെക്കൊണ്ട് ഭിക്ഷയെടുത്തു, മനോജ് ഞങ്ങളെ ഏറ്റെടുത്തയാൾ, അച്ഛനല്ല'; വെളിപ്പെടുത്തലുമായി ഗംഗയും അമ്മയും
ക്ഷേത്രത്തിൽ നിന്നും അപമാനം നേരിട്ടു, മസ്ജിദിനുള്ളിൽ തുല്യതയുണ്ടെന്ന് തോന്നി; മതംമാറ്റത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ ജയ്