നസ്‍ലെന്‍ തൂക്കിയോ ഈ വെള്ളിയാഴ്ച ? എങ്ങനെയുണ്ട് 'മോളിവുഡ് ടൈംസ്'? ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

Published : Jun 05, 2026, 12:59 PM IST
mollywood times movie fdfs audience review naslen Abhinav Sunder Nayak

Synopsis

നസ്‍ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍

സിനിമയ്ക്കുള്ളിലെ സിനിമയെന്ന പ്ലോട്ടില്‍ മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച ഒരു ചിത്രം മോഹന്‍ലാല്‍ നായകനായ ഉദയനാണ് താരം ആയിരുന്നു. ഇപ്പോഴിതാ ആ പ്ലോട്ടില്‍ മലയാളത്തിലെ യുവനിരയില്‍ നിന്ന് ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നസ്‍ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് എന്ന ചിത്രമാണ് അത്. ഇന്നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

ചിത്രത്തിന്‍റെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ എത്തിയ പ്രതികരണങ്ങള്‍ ഒക്കെയും പോസിറ്റീവ് ആയിരുന്നു. ചിത്രം കഴിഞ്ഞ് എത്തിയിരിക്കുന്ന പ്രതികരണങ്ങളും അങ്ങനെ തന്നെ. നിങ്ങൾ ഒരു സിനിഫൈല്‍ ആണെങ്കിൽ ഒന്നും നോക്കണ്ട, കണ്ണും പൂട്ടി ടിക്കറ്റ് എടുത്തോളൂ.. ഒരൊന്നൊന്നര സംഭവം ആണ് അഭിനവ് സുന്ദർ നായക് എന്ന സംവിധായകൻ എടുത്ത് വെച്ചിരിക്കുന്നത്, ചിലരൊക്കെ കൈ വെക്കാൻ ഗട്ട്സ് കാണിക്കാത്ത തരമൊരു സബ്ജെക്ട്!!, എന്നാണ് നിഖില്‍ രാജ് എന്ന പ്രേക്ഷകന്‍ മൂവി സ്ട്രീറ്റ് ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നത്.

 

 

അഭിനവ് സുന്ദർ നായക് എന്ന സംവിധായകൻ കൈ വെച്ചാൽ അത് അല്‍പം കൂടുതൽ "സത്യങ്ങൾ" വിളിച്ചു പറയുന്ന സിനിമ ആയിരിക്കും എന്നറിയാമല്ലോ, അതുപോലെ തന്നെ ഇതിൽ സിനിമയ്ക്ക് പിന്നാലെ നടക്കുന്നവരുടെ ജീവിതത്തിലും ഇൻഡസ്ട്രിക്കുള്ളിലും നടക്കുന്ന കുറേ "സത്യങ്ങളെ" ഒരു മടിയും കാണിക്കാതെ വിളിച്ച് പറയുന്നുണ്ട്. അത് സംവിധായകന്റെ ശൈലിയിൽ കാണുമ്പോൾ ഹൈ മോമെന്റുകൾ അല്ലെങ്കിൽ പോലും കയ്യടിച്ച് പോകും, എന്നാണ് പ്രജിത്ത് എന്ന പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്. അങ്ങേയറ്റം എന്‍ഗേജിംഗ് ആയ, എന്‍റര്‍ടെയ്ന്‍‍മെന്‍റും ഹ്യൂമറും ഉള്ള ഫസ്റ്റ് ഹാഫ് എന്നാണ് മാനസ് എന്ന പ്രേക്ഷകന്‍ എക്സില്‍ കുറിച്ചിരിക്കുന്നത്. സംവിധായകന്‍ എന്ന നിലയിലുള്ള അഭിനവിന്‍റെ തന്നെ യാത്രയാണ് ചിത്രമെന്നും വിനീത് മാധവന്‍ എന്ന കഥാപാത്രമായി നസ്‍ലെന്‍ ഗംഭീരമായിട്ടുണ്ടെന്നും ആദില്‍ എന്ന പ്രേക്ഷകന്‍ കുറിക്കുന്നു.

 

 

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. നസ്‍ലെനൊപ്പം സംഗീത് പ്രതാപും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വി ഡി സതീശന്‍റെ വാഹന മോഡിഫിക്കേഷന്‍ വാഗ്‍ദാനം നടക്കാത്തതെന്ന് എന്നോട് പറഞ്ഞത് രമേശ് ചെന്നിത്തല': ആരോപണവുമായി അഖില്‍ മാരാര്‍
"സന്തോഷ് ട്രോഫി".ക്ക് പുതിയ മുഖം.... ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ. സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം