
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. മാര്‍ച്ച് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. മലയാളികളുടെയും പ്രിയ താരമായ പ്രഭാസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ് എന്നാണ് പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.
മാര്‍ച്ച് മാസത്തെ താരങ്ങളുടെ പട്ടികയിലെ പ്രധാന മാറ്റം വിജയ്‍ക്ക് സ്ഥാനം നഷ്‍ടമായതാണ്. കുറേ മാസങ്ങളായി രണ്ടാം സ്ഥാനത്ത് തുടര്‍ന്നിരുന്ന വിജയ് മൂന്നാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും വിജയ്‍ക്ക് സ്ഥാനം നഷ്‍ടമായത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അല്ലു അര്‍ജ്ജുനാണ് വിജയ്‍യെ പിന്തള്ളി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഷാരൂഖ് ഖാനും സ്ഥാനം നഷ്‍ടമായിട്ടുണ്ട്. വിജയ് മൂന്നാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ട പട്ടികയില്‍ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാനുള്ളത്. ബോളിവുഡ് താരങ്ങളെക്കാളും ജനകീയര്‍ തെന്നിന്ത്യൻ താരങ്ങളാണ് എന്നാണ് പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. തെന്നിന്ത്യയില്‍ നിന്ന് പാൻ ഇന്ത്യൻ ചിത്രങ്ങള്‍ നിരന്തരം ഉണ്ടാകുകയും അവ വ്യാപകമായി ശ്രദ്ധായകര്‍ഷിക്കപ്പെടുകയും ചെയ്യുന്നതാണ് ബോളിവുഡ് താരങ്ങള്‍ പിന്തള്ളപ്പെടാൻ കാരണം.
ഷാരൂഖ് ഖാന് തൊട്ടുപിന്നിലും തെന്നിന്ത്യൻ താരമാണ് ഇടംനേടിയിരിക്കുന്നത്. മഹേഷ് ബാബുവാണ് ആ നടൻ. ആറാം സ്ഥാനത്ത് രാം ചരണ്‍ ഇടം നേടിയപ്പോള്‍ ഏഴാം സ്ഥാനത്ത് സല്‍മാൻ ഖാനാണ്. ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ പുത്തൻ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ധുരന്ദറിലൂടെ ശ്രദ്ധയാകര്‍ഷിച്ച രണ്‍വീര്‍ സിംഗ് എട്ടാം സ്ഥാനത്ത് ഇടംനേടിയപ്പോള്‍ ജൂനിയര്‍ എൻടിആര്‍ ഒമ്പതാം സ്ഥാനത്തും അക്ഷയ് കുമാര്‍ പത്താം സ്ഥാനത്തുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ