മലയാളി നടിക്ക് മുന്നേറ്റം, ഒന്നാമത് തെന്നിന്ത്യൻ താരം, ഞെട്ടിത്തരിച്ച് ബോളിവുഡ്, ആദ്യ 10ല്‍ 3 ഹിന്ദി താരങ്ങള്‍ മാത്രം

Published : Sep 19, 2025, 06:10 PM IST
Deepika Padukone, Alia Bhatt

Synopsis

ജനപ്രീതിയില്‍ മുന്നിലുള്ള ആദ്യ 10 താരങ്ങളുടെ പട്ടിക.

ജനപ്രീതിയില്‍ വീണ്ടും ഒന്നാമത് തെന്നിന്ത്യൻ താരം സാമന്ത. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി വീണ്ടും മറികടന്നത്. ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. ഓഗസ്റ്റ് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്.

ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ തെന്നിന്ത്യയിലെ മുൻനിര നടി കാജല്‍ അഗര്‍വാള്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. നാലാം സ്ഥാനത്തും തെന്നിന്ത്യയില്‍ നിന്നുള്ള താരം തൃഷയാണ്. തൊട്ടു പിന്നില്‍ മാത്രമാണ് ബോളിവുഡില്‍ നിന്നുള്ള താരം ദീപിക പദുക്കോണിന് ഇടം നേടാൻ സാധിച്ചത്.

മലയാളികളുടെ പ്രിയ താരം നയൻതാര സ്ഥാനം മെച്ചപ്പെടുത്തി ആറാമത് എത്തി. നായികമാരുടെ പട്ടികയില്‍ ഏഴാം  സ്ഥാനത്തെ താരം നാഷണല്‍ ക്രഷ് രശ്‍മിക മന്ദാനയാണ്. മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ് താരങ്ങളില്‍ തൊട്ടുപിന്നിലുള്ളത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

സായ്‍ക്ക് പിന്നാലെ നയൻതാരയും ബോളിവുഡ് താരങ്ങളായ കൈറ അദ്വാനിയും തെന്നിന്ത്യൻ താരം ശ്രീലീലയും ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഓഗസ്റ്റ് മാസത്തെ പട്ടികയില്‍ നിന്ന് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക എടുത്തപ്പോള്‍ വെറും ബോളിവുഡ് താരങ്ങള്‍ക്കേ ആദ്യ പത്തില്‍ ഇടം നേടാനായുള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. ഏഴ് സ്ഥാനങ്ങളിലും തെന്നിന്ത്യൻ താരങ്ങളാണ്. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഓര്‍മാക്സ് പുറത്തുവിട്ട പട്ടിക തെളിയിക്കുന്നത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞാന്‍ കൈയില്‍ നിന്നൊന്നും ഇട്ടിട്ടില്ല, അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും'; 'വാള്‍ട്ടറി'നെക്കുറിച്ച് മമ്മൂട്ടി
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു