
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിജയ്‍ നാലാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേകതയായി കാണാവുന്നത്. ബാഹുബലിയുടെ മലയാളികളുടെയും പ്രിയപ്പെട്ട ഒരു താരമായ പ്രഭാസാണ് ഒന്നാമത് എന്നുമാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഏപ്രിലില്‍ രണ്ടാം സ്ഥാനത്താണെന്നാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്.
ഏപ്രില്‍ മാസത്തെ ഇന്ത്യൻ നായക താരങ്ങളുടെ ജനപ്രീതി അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഓര്‍മാക്സ് മീഡിയയാണ് ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. സ്‍പിരിറ്റ് അടക്കം നിരവധി ചിത്രങ്ങള്‍ പ്രഭാസിന്റേതായി റിലീസാകാനുണ്ട്. പ്രഭാസിന് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുന്നുണ്ടെന്നതുമാണ് താരങ്ങളില്‍ ഒന്നാമതെത്താൻ സഹായകരമായത്.
മൂന്നാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. നാലാം സ്ഥാനത്തുള്ള വിജയ്‍യ്ക്ക് തൊട്ടുപിന്നില്‍ മഹേഷ് ബാബുവാണ്. തമിഴ്‍നാട് മുഖ്യമന്ത്രിയായിട്ടും വിജയ്‍യുടെ സ്ഥാനത്തില്‍ ഇടിവുണ്ടായതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ജനനായകൻ എന്ന സിനിമയാണ് വിജയ് നായകനായി ഇനി റിലീസ് ചെയ്യാനുള്ളത്.
ആറാം സ്ഥാനത്ത് രണ്‍വീര്‍ സിംഗാണ്. ധുരന്ദറിന്റെ വമ്പൻ വിജയമാണ് രണ്‍വീര്‍ സിംഗിന് താരങ്ങളില്‍ മുമ്പന്തിയില്‍ എത്താൻ സഹായകരമായത്. ഏഴാം സ്ഥാനത്ത് രാം ചരണും താരങ്ങളില്‍ തൊട്ടുപിന്നില്‍ സല്‍മാൻ ഖാനുമാണ്. ഒമ്പതാമത് അക്ഷയ് കുമാറും ഇന്ത്യൻ താരങ്ങളില്‍ ഇടംനേടിയപ്പോള്‍ ഏപ്രില്‍ മാസത്തില്‍ ജനപ്രീതിയില്‍ പത്താമൻ ജൂനിയര്‍ എൻടിആറുമാണ്. ഇന്ത്യയിലൊട്ടാകെ നിലവില്‍ തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങളുടെ കുതിപ്പാണ് എന്നാണ് പട്ടിക വ്യക്തമാക്കുന്നത്. തെിന്നിന്ത്യ മുന്നേറുന്നത് പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സ്വീകാര്യത കൊണ്ടാണെന്നാണ് വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. തെന്നിന്ത്യക്ക് അങ്ങനെ ജനപ്രീതി കൈവരുന്നു. അതാത് ഭാഷകളില്‍ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങള്‍ മറുഭാഷകളിലും മികച്ച വിജയം കൊയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും തെന്നിന്ത്യൻ സിനിമയ്‍ക്ക് കളക്ഷനില്‍ കുതിപ്പുണ്ടാക്കാൻ സാധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ