
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. നവംബര്‍ മാസത്തെ താരങ്ങളുടെ പട്ടികയാണ് പ്രമുഖ മീഡിയ കണ്‍സല്‍ട്ടന്റ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടത്. ഒന്നാം സ്ഥാനം പ്രഭാസ് നിലനിര്‍ത്തി. രണ്ടാം സ്ഥാനത്ത് മലയാളികളുടെയും പ്രിയ താരമായ വിജയ് ആണ്.
ദ രാജാ സാബാണ് പ്രഭാസ് ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതി ആണ്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് പ്രഭാസ് എന്നതിനാല്‍ അദ്ദേഹം നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. മാത്രമല്ല പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്. സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്നുവെന്നതും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിന് സഹായകരമാകുന്നു. താത്കാലികമായി പേര് 'പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതാണ് 'പ്രഭാസ്- ഹനു'.
വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ജനനായകൻ ആണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരും ആണ്.
ജനപ്രീതിയില്‍ ഷാരൂഖ് വീണ്ടും മൂന്നാം സ്ഥാനത്തേയ്‍ക്ക് തിരിച്ചെത്തി എന്നതും നവംബര്‍ മാസത്തെ പട്ടികയുടെ പ്രത്യേകതയാണ്. നാലാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. അഞ്ചാം സ്ഥാനത്ത് മഹേഷ് ബാബു, ആറാം സ്ഥാനത്തേയ്‍ക്ക് കുതിച്ചുകയറിയിരിക്കുകയാണ് മലയാളികളുടെ പ്രിയ തമിഴ് നടൻ അജിത്ത് കുമാര്‍. ഏഴാം സ്ഥാനത്ത് രാം ചരണാണ്. തൊട്ടുപിന്നില്‍ ജൂനിയര്‍ എൻടിആര്‍ ആണ്. ഒമ്പതാം സ്ഥാനത്ത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാൻ ഖാൻ ആണ്. പത്താമത് പവൻ കല്യാണ്‍ ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ