ദുല്‍ഖര്‍ രണ്ടാമത്; ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ വെബ് സിരീസുകള്‍

Published : Nov 30, 2023, 03:12 PM IST
ദുല്‍ഖര്‍ രണ്ടാമത്; ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ വെബ് സിരീസുകള്‍

Synopsis

ഈ വര്‍ഷം ജനുവരി 1 നും നവംബര്‍ 6 നുമിടയില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട സിരീസുകളില്‍ നിന്ന്

സിനിമാപ്രേമികളുടെ ആസ്വാദന നിലവാരത്തെ സമീപകാലത്ത് അടിമുടി പുതുക്കിയത് ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളാണ്. സിനിമകള്‍ക്കൊപ്പം വെബ് സിരീസുകളും കൂടിയാണ് ഒടിടിയിലെ ദൃശ്യ വിപ്ലവം മുന്നോട്ട് കൊണ്ടുപോകുന്നത്. സബ് ടൈറ്റിലുകളും മൊഴിമാറ്റ പതിപ്പുകളുമൊക്കെ ലഭ്യമാണെന്നതിനാല്‍ത്തന്നെ ഭാഷയുടെ അതിര്‍വരമ്പുകളൊന്നും ഒടിടിയിലെ ഉള്ളടക്കങ്ങള്‍ക്ക് ഇല്ല. എന്നിരുന്നാലും ഏറ്റവും ജനപ്രീതി നേടുന്ന ഇന്ത്യന്‍ വെബ് സിരീസുകള്‍ ഹിന്ദിയില്‍ നിന്നാണ്. ഇപ്പോഴിതാ ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ വെബ് സിരീസുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. 

ഈ വര്‍ഷം ജനുവരി 1 നും നവംബര്‍ 6 നുമിടയില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട, ഐഎംഡിബിയില്‍ അഞ്ചോ അതിലധികമോ യൂസര്‍ റേറ്റിംഗ് ലഭിച്ച വെബ് സിരീസുകളാണ് ഈ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുടെ ഫര്‍സിയാണ് ലിസ്റ്റില്‍ ഒന്നാമത്. രാജ് ആന്‍ഡ് ഡികെ ക്രിയേറ്റ് ചെയ്തിരിക്കുന്ന ബ്ലാക്ക് കോമഡി ക്രൈം ത്രില്ലറില്‍ ഷാഹിദ് കപൂറിനൊപ്പം വിജയ് സേതുപതിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

രാജ് ആന്‍ഡ് ഡികെയുടെ തന്നെ മറ്റൊരു ബ്ലാക്ക് കോമഡി ക്രൈം ത്രില്ലര്‍ ആയ ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ആണ് രണ്ടാം സ്ഥാനത്ത്. രാജ്‍കുമാര്‍ റാവുവിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ സിരീസ് ആണ് ഇത്. മൂന്നാം സ്ഥാനത്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ദി നൈറ്റ് മാനേജര്‍, നാലാം സ്ഥാനത്ത് നെറ്റ്ഫ്ലിക്സിന്‍റെ കൊഹ്‍രാ, അഞ്ചാം സ്ഥാനത്ത് ജിയോ സിനിമയുടെ അസുര്‍ 2: റൈസ് ഓഫ് ദി ഡാര്‍ക് സൈഡ് എന്നിവയാണ്.

ആറാം സ്ഥനത്ത് നെറ്റ്ഫ്ലിക്സിന്‍റെ റാണ നായിഡു ആണ്. ഏഴാം സ്ഥാനത്ത് പ്രൈം വീഡിയോയുടെ ദഹാദ്, എട്ടാം സ്ഥാനത്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ സാസ്, ബഹു ഓര്‍ ഫ്ലെമിംഗോ, ഒന്‍പതാമത് നെറ്റ്ഫ്ലിക്സിന്‍റെ സ്കൂപ്പ്, പത്താമത് പ്രൈം വീഡിയോയുടെ ജൂബിലി എന്നിവയാണ്. 

ALSO READ : 'സംവിധായകന് ഭയമുണ്ടായിരുന്നു, ഓണം കഴിഞ്ഞ് പോരേ എന്ന് ചോദിച്ചിരുന്നു'; 'ആര്‍ഡിഎക്സ്' നിര്‍മ്മാതാവ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഈ ഒരു വർഷം ഞാൻ പ്രണയിക്കുക മാത്രമായിരുന്നില്ല: നടി സായ് ലക്ഷ്‍മി
7 വർഷം ശ്വസിക്കാനായില്ല, കൂട്ടായി ഓക്സിജൻ സിലിണ്ടർ, 19 ലക്ഷം മുടക്കി ശ്വാസകോശം മാറ്റി; എന്നിട്ടും നടി രശ്മിയെ രക്ഷിക്കാനായില്ല