
ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ സൃഷ്ടിച്ച ഏറ്റവും പോസിറ്റീവ് ആയ മാറ്റം വ്യത്യസ്ത ഭാഷാ സിനിമകള്‍ എല്ലാത്തരം പ്രേക്ഷകരും കാണാന്‍ തുടങ്ങി എന്നതാണ്. അതിന് മുന്‍പ് ബാഹുബലിയിലൂടെ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടാന്‍ തുടങ്ങിയിരുന്നെങ്കിലും ഏത് ഭാഷയിലെയും ചെറിയ ബജറ്റ് ചിത്രങ്ങള്‍ മറുഭാഷാ പ്രേക്ഷകര്‍ കണ്ടത് ഒടിടിയിലൂടെയാണ്. മലയാളമുള്‍പ്പെടെയുള്ള സിനിമാവ്യവസായങ്ങള്‍ക്ക് വലിയ റീച്ചും ഒടിടിയുടെ കടന്നുവരവ് നേടിക്കൊടുത്തു. ചുവടെയുള്ളത് ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ലിസ്റ്റ് ആണ്.
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണ് ഇത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആറ് പേരും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുള്ളവരാണ്. ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍ ഉള്ള ലിസ്റ്റില്‍ രണ്ടാമത് പ്രഭാസ് ആണ്. മൂന്നാമത് വിജയ്‍യും.
നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലും തെലുങ്ക് സിനിമയില്‍ നിന്നുള്ള പ്രധാന താരങ്ങളാണ്. യഥാക്രമം അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍. ഏഴാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ ആണ്. എട്ടാം സ്ഥാനത്ത് ഹൃത്വിക് റോഷനും. ഒന്‍പതാമത് രണ്‍ബീര്‍ കപൂറും പത്താം സ്ഥാനത്ത് രാം ചരണും. ഓര്‍മാക്സിന്‍റെതന്നെ ജനുവരി മാസത്തെ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരാള്‍ ഫെബ്രുവരി ലിസ്റ്റില്‍ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ആണ് അത്. ജനുവരി ലിസ്റ്റില്‍ പത്താം സ്ഥാനത്തായിരുന്നു അജിത്ത് കുമാര്‍. അജിത്ത് കുമാര്‍ സൃഷ്ടിച്ച ഒഴിവിലേക്കാണ് ഹൃത്വിക് റോഷന്‍ എത്തിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹം എട്ടാം സ്ഥാനത്താണെന്ന് മാത്രം.