ഒന്നാം സ്ഥാനത്തിന് ചലനമില്ല! രജനികാന്തിനെ മറികടന്ന് മൂന്നുപേര്‍; തമിഴ് സിനിമയിലെ 10 ജനപ്രിയ താരങ്ങള്‍ ആരൊക്കെ?

Published : Nov 14, 2023, 02:07 PM IST
ഒന്നാം സ്ഥാനത്തിന് ചലനമില്ല! രജനികാന്തിനെ മറികടന്ന് മൂന്നുപേര്‍; തമിഴ് സിനിമയിലെ 10 ജനപ്രിയ താരങ്ങള്‍ ആരൊക്കെ?

Synopsis

പത്താം സ്ഥാനത്ത് കാര്‍ത്തി

തമിഴ് സിനിമയ്ക്ക് തമിഴ്നാടിന് പുറത്ത് ആദ്യകാലം മുതലേ സ്വീകാര്യതയുണ്ട്. തെലുങ്ക് സിനിമ ബാഹുബലിക്ക് ശേഷവും കന്നഡ സിനിമ കെജിഎഫിനും ശേഷമാണ് അതത് ഭാഷാ പ്രേക്ഷകര്‍ക്ക് പുറത്ത് ഇത്രയും സ്വീകാര്യത നേടിയത്. എന്നാല്‍ തമിഴ് സിനിമ അതിനും എത്രയോ മുന്‍പേ അത് നേടിയിട്ടുണ്ട്. എന്നാല്‍ കാലം മാറുന്നതനുസരിച്ച് ആ സ്വീകാര്യത വര്‍ധിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ജനപ്രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 10 തമിഴ് പുരുഷ താരങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ പട്ടികയാണ് ഇത്. ഒക്ടോബര്‍ മാസത്തെ ജനപ്രീതി സംബന്ധിച്ച ലിസ്റ്റ് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. 

ഒന്നാം സ്ഥാനത്ത് വിജയ് ആണ്. ലിയോയുടെ വന്‍ വിജയത്തിന്‍റെ തിളക്കത്തില്‍ നില്‍ക്കുന്ന വിജയ് ഓര്‍മാക്സിന്‍റെ തന്നെ സെപ്റ്റംബര്‍ മാസത്തെ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു. രണ്ടാം സ്ഥാനത്ത് അജിത്ത് കുമാറും മൂന്നാമത് സൂര്യയുമാണ്. നാലാം സ്ഥാനത്താണ് രജനികാന്ത്. ബാക്കിയുള്ളവര്‍ ചുവടെ...

ജനപ്രീതിയില്‍ മുന്നിലുള്ള 10 തമിഴ് താരങ്ങള്‍

1. വിജയ്

2. അജിത്ത് കുമാര്‍

3. സൂര്യ

4. രജനികാന്ത്

5. കമല്‍ ഹാസന്‍

6. ധനുഷ്

7. ശിവകാര്‍ത്തികേയന്‍

8. വിക്രം

9. വിജയ് സേതുപതി

10. കാര്‍ത്തി

അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷം വിജയ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജയറാമും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ ത്രില്ലറെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുകയെന്നും പറയപ്പെടുന്നു.

ALSO READ : അഞ്ച് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന് ശേഷം എന്തുകൊണ്ട് വിവാഹിതരായി? മനസ് തുറന്ന് കരീന കപൂര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍