Asianet News MalayalamAsianet News Malayalam

അഞ്ച് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന് ശേഷം എന്തുകൊണ്ട് വിവാഹിതരായി? മനസ് തുറന്ന് കരീന കപൂര്‍

2012 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം

kareena kapoor reveals why she married saif ali khan after 5 years of live in relationship nsn
Author
First Published Nov 14, 2023, 12:58 PM IST

ബോളിവുഡിലെ താരദമ്പതിമാരില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് കരീന കപൂര്‍- സെയ്ഫ് അലി ഖാന്‍. 2012 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ അഞ്ച് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമാണ് വിവാഹത്തിലേക്ക് ഇരുവരും എത്തുന്നത്. ഇപ്പോഴിതാ അത്തരമൊരു തീരുമാനം എടുക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പറയുകയാണ് കരീന കപൂര്‍. ഡേര്‍ട്ടി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കരീന ഇതേക്കുറിച്ച് പറയുന്നത്.

"ഇന്ന് വിവാഹിതരാവുന്നതിന്‍റെ അര്‍ഥം നിങ്ങള്‍ക്ക് കുട്ടികളെ വേണം എന്നതാണ്, അല്ലേ? അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാം. ഞങ്ങള്‍ അഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോയതിന് കാരണം ഞങ്ങള്‍ക്ക് കുട്ടികള്‍ വേണം എന്നതായിരുന്നു". രണ്ട് കുട്ടികളാണ് കരീന- സെയ്ഫ് ദമ്പതികള്‍ക്ക്. തൈമൂറും ജേയും. 

കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടും അഭിമുഖത്തില്‍ കരീന പങ്കുവെക്കുന്നുണ്ട്. "വ്യക്തികളായാണ് ഞങ്ങള്‍ മക്കളെ കാണുന്നത്. ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു. അവര്‍ എങ്ങനെയാണോ അങ്ങനെ ആവട്ടെ എന്നാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ അവരുടെ വഴി സ്വയം കണ്ടെത്തിക്കോളും. എന്‍റെ മക്കളുടെ മുന്നില്‍ എനിക്ക് സ്വന്തം ജീവിതം ജീവിക്കണം. അവരുമൊത്ത് എല്ലാ കാര്യങ്ങളും എനിക്ക് ചെയ്യണം. സന്തോഷമായി ഇരിക്കുക എന്നതാണ് പ്രധാനം. അവര്‍ മിടുക്കന്മാരായിക്കോളും. എന്‍റെ മാനസിക ആരോഗ്യത്തിന്‍റെ ഉത്തരവാദിത്തം എനിക്കുതന്നെയാണ്", കരീന പറയുന്നു.

 

സുജയ് ഘോഷ് സംവിധാനം ചെയ്ത ജാനേ ജാന്‍ എന്ന ചിത്രത്തിലാണ് പ്രേക്ഷകര്‍ കരീനയെ അവസാനം കണ്ടത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം കരീനയുടെ ഒടിടി അരങ്ങേറ്റം കൂടിയായിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ ചിത്രം എത്തിയത്. കരീന നായികയാവുന്ന ദി ബെക്കിങ്ഹാം മര്‍ഡേഴ്സ് എന്ന ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം ആദിപുരുഷ് ആണ് സെയ്ഫ് അലി ഖാന്‍റേതായി അവസാനം പ്രദര്‍ശനത്തിന് എത്തിയത്. 

ALSO READ : '1500 കോടി കളക്ഷന്‍ വരുന്ന പടം' ഉടന്‍? അടുത്തത് ഷാരൂഖ്- വിജയ് ചിത്രം ആയേക്കാമെന്ന് ആറ്റ്ലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios