എട്ടാം സ്ഥാനത്തേക്ക് വിക്രം, ഒന്നാം സ്ഥാനം ആര്‍ക്ക്? തമിഴ് സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 താരങ്ങള്‍

Published : Mar 15, 2024, 10:57 AM IST
എട്ടാം സ്ഥാനത്തേക്ക് വിക്രം, ഒന്നാം സ്ഥാനം ആര്‍ക്ക്? തമിഴ് സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 താരങ്ങള്‍

Synopsis

തമിഴ് സിനിമയില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല

ടോട്ടല്‍ ബിസിനസിന്‍റെ കാര്യമെടുത്താല്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ആണ് തമിഴ് സിനിമ. മാര്‍ക്കറ്റ് ഏറെക്കാലം മുന്‍പുതൊട്ടേ ഉണ്ടെങ്കിലും പുതുകാലത്ത് കോളിവുഡ് കളക്ഷനില്‍ നേടുന്ന കുതിപ്പ് ഉണ്ട്. ഒരു തമിഴ് സൂപ്പര്‍താര ചിത്രത്തിന് ആദ്യദിനം പോസിറ്റീവ് അഭിപ്രായം വന്നാല്‍ ഓപണിംഗ് കളക്ഷനില്‍ നിര്‍മ്മാതാവിനുള്ള മിനിമം ഗ്യാരന്‍റി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. തമിഴ്നാട്ടില്‍ മാത്രമല്ല, തമിഴ് സിനിമയ്ക്ക് വലിയ പ്രേക്ഷകവൃന്ദമുള്ള കേരളത്തിലും ഇതുതന്നെയാണ് സ്ഥിതി. കേരളത്തിലെ ഏറ്റവും മികച്ച ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോര്‍ഡും നിലവില്‍ വിജയ്‍ ചിത്രം ലിയോയുടെ പേരിലാണ്. ചുവടെയുള്ളത് തമിഴ് സിനിമയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള പുരുഷ താരങ്ങളുടെ പട്ടികയാണ്. 

പ്രമുഖ മീഡിയ കണ്‍സണ്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പ്രതിമാസം പുറത്തിറക്കുന്ന ലിസ്റ്റ് ആണ് ഇത്. ഫെബ്രുവരിയിലെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ആദ്യ രണ്ട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തമിഴ് സിനിമയില്‍ നിന്ന് പറയത്തക്ക വിജയങ്ങളൊന്നും ഉണ്ടായിട്ടില്ല. കോളിവുഡിന്‍റെ പ്രധാന റിലീസിംഗ് സീസണായ പൊങ്കലിന് ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലറും ശിവകാര്‍ത്തികേയന്‍റെ അയലാനുമാണ് എത്തിയത്. വലിയ വിജയങ്ങള്‍ നേടാനായില്ല ഈ ചിത്രങ്ങള്‍ക്ക്. തമിഴ് സിനിമകള്‍ പരാജയം രുചിച്ചപ്പോള്‍ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ തരംഗം തന്നെ തീര്‍ത്തു. 

പ്രമുഖ താരങ്ങളുടെ പുതുറിലീസുകള്‍ അങ്ങനെ വന്നിട്ടില്ലാത്തതിനാല്‍ത്തന്നെ ജനുവരിയിലെ ലിസ്റ്റില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് ഫെബ്രുവരിയിലെ ലിസ്റ്റ് എത്തിയിരിക്കുന്നത്. ഒരേയൊരു മാറ്റം മാത്രമാണ് മുന്‍ ലിസ്റ്റില്‍ നിന്ന് ഉള്ളത്. ജനുവരിയില്‍ ഒന്‍പതാം സ്ഥാനത്ത് ഉണ്ടായിരുന്ന വിക്രം എട്ടാം സ്ഥാനത്തേക്ക് എത്തി. പകരം എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ് സേതുപതി ഒന്‍പതാം സ്ഥാനത്തേക്കും മാറി. പതിവുപോലെ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാം സ്ഥാനത്ത് അജിത്ത് കുമാറും മൂന്നാം സ്ഥാനത്ത് സൂര്യയും. രജനികാന്ത് ആണ് നാലാമത്. ധനുഷ് അഞ്ചാമതും കമല്‍ ഹാസന്‍ ആറാമതും ശിവകാര്‍ത്തികേയന്‍ ഏഴാമതും വിക്രം എട്ടാമതും. ഒന്‍പതാമത് വിജയ് സേതുപതിയും പത്താം സ്ഥാനത്ത് കാര്‍ത്തിയും. 

ALSO READ : അടുത്ത ദിലീപ് ചിത്രം 'പവി കെയര്‍ടേക്കര്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം